വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ യുവാവ് പൊലീസ് പിടിയിൽ; യുവാവ് യുവതിയിൽ നിന്നും 16 ലക്ഷം കവർന്നത് പ്രതിമാസം രണ്ടുലക്ഷം രൂപ ശമ്പളം നൽകുന്ന ജോലി നൽകാമെന്ന വാഗ്ദാനം നൽകി

സ്വന്തം ലേഖകൻ

കോട്ടയം: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് യുവതിയിൽ നിന്നും ലക്ഷങ്ങൾ തട്ടിയെടുത്ത യുവാവ് പൊലീസ് പിടിയിൽ. ആലപ്പുഴ മാന്നാർ നന്നാട്ടിൽ വീട്ടിൽ റോണി തോമസിനെയാണ് (40) കോട്ടയം ഗാന്ധി നഗർ പൊലീസ് അറസ്റ്റ് ചെയ്തത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കുവൈത്തിലെ എണ്ണക്കമ്പനിയിൽ പ്രതിമാസം രണ്ടുലക്ഷം രൂപ ശമ്പളം ലഭിക്കുന്ന ജോലി നൽകാമെന്നായിരുന്നു ഇയാളുടെ വാഗ്ദാനം. ഇയാളും ഭാര്യയും കുവൈറ്റിലാണ് ജോലി ചെയ്തിരുന്നത്. ഭാര്യ നഴ്‌സായി ജോലി ചെയ്തുവരുകയാണ്. കുവൈറ്റിൽ ആയിരിക്കെ എട്ടുലക്ഷം രൂപയും നാട്ടിലെത്തിയശേഷം 16 ലക്ഷം രൂപയും യുവതിയിൽ നിന്നും തട്ടിയെടുക്കുകയായിരുന്നു.

16 ലക്ഷം രൂപ മൂന്നു തവണയായി ബാങ്ക് അക്കൗണ്ട് വഴിയാണ് കൈമാറിയത്. നാട്ടിൽ കൊല്ലം സ്വദേശിനിയുമായി വാടക വീട്ടിൽ താമസിച്ചു വരികയായിരുന്നു. മറ്റൊരാളിൽ നിന്നും 25 ലക്ഷം രൂപ ഇയാൾ സമാനരീതിയിൽ തട്ടിയെടുത്തിട്ടുണ്ട്.

ഡി വൈ.എസ്.പി അനിൽകുമാറിെന്റ നിർദേശപ്രകാരം ഗാന്ധിനഗർ സി. ഐ സുരേഷ് വി. നായർ, എസ്.ഐ സുരേഷ് കുമാർ, സി.പി.ഒ രാഗേഷ് തുടങ്ങിയവർ ചേർന്നാണ് ഇയാളെ പിടികൂടിയത്. റാന്നിയിലും കണ്ണൂർ കേളകത്തും ഇയാൾക്കെതിരെ നിലവിൽ കേസുകളുണ്ട്.

അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Top