വീട്ടമ്മയെ അജ്ഞാതൻ പീഡിപ്പിക്കാൻ ശ്രമിച്ചുവെന്ന് ആരോപണം : വീട്ടമ്മയെ ആക്രമിക്കാൻ ശ്രമിച്ചത് വായിൽ റബർ പന്ത് തിരുകികയറ്റിയത് ശേഷം

സ്വന്തം ലേഖകൻ

കൊച്ചി : കിഴക്കമ്പലത്ത് വീട്ടമ്മയെ അജ്ഞാതൻ പീഡിപ്പിക്കാൻ ശ്രമിച്ചുവെന്ന് പരാതി.കഴിഞ്ഞ ദിവസം പുലർച്ചെ നാല് മണിയോടെ സംഭവം. വീട്ടമ്മയുടെ വീട്ടിലെത്തിയ അജ്ഞാതൻ വായിൽ റബ്ബർ പന്ത് തിരുകിയ ശേഷമാണ് പീഡിപ്പിക്കാൻ ശ്രമിച്ചത്. ഇയാൾ റെയിൻകോട്ടിട്ട് മുഖം മറച്ചിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വർഷങ്ങളായി ഒറ്റയ്ക്ക് താമസിക്കുന്ന മദ്ധ്യവയസ്‌കയുടെ വീട്ടിലെത്തിയ അക്രമി വാതിലിൽ തട്ടി വിളിക്കുകയായിരുന്നു. പിൻവശത്തെ വാതിലിൽ ബഹളം കേട്ട് തുറന്ന വീട്ടമ്മയെ ക്ഷണനേരത്തിൽ അക്രമി കടന്ന് പിടിക്കുകയായിരുന്നു.

തുടർന്ന് വായിൽ പന്ത് കുത്തികയറ്റി കീഴ്‌പ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. എന്നാൽ പിടിവലിയിൽ അക്രമിയുടെ പിടിയിൽ നിന്നും രക്ഷപ്പെട്ട സ്ത്രീ തൊട്ടടുത്ത താമസിക്കുന്ന മകളുടെ വീട്ടിലേക്ക് ഓടിക്കയറുകയായിരുന്നു.

ഇതിനിടെ അക്രമി സ്ഥലത്ത് നിന്നും രക്ഷപ്പെട്ടു. ഭിത്തിയിൽ ഇടിച്ച് സ്ത്രീയുടെ മുഖത്തിന് പരിക്കേറ്റിട്ടുണ്ട്. കുന്നത്തുനാട് പൊലീസ് സ്ഥലത്തെത്തിയാണ് ഇവരെ ആശുപത്രിയിൽ കൊണ്ടു പോയത്.

പെരുമ്പാവൂർ ഡി വൈ എസ് പിയുടെ നേതൃത്വത്തിൽ പൊലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

Top