ശരീരം തളർന്ന് കിടപ്പിലായിരുന്ന വയോധികനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; നെറ്റിയിലും താടിയിലും മുറിവും കഴുത്തിൽ മുറുക്കിയ പാടും ഉണ്ടെന്ന് പൊലീസ് :കിടപ്പ് മുറയിലെ രക്തക്കറ കഴുകി കളഞ്ഞ നിലയിൽ

സ്വന്തം ലേഖകൻ

ചെറുവത്തൂർ: ശരീരം തളർന്ന് കിടപ്പിലായിരുന്ന വയോധികനെ വീടിനുള്ളിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ചെറുവത്തൂർ പിലിക്കോട് മടിവയലിലെ പത്താനത്ത് കുഞ്ഞമ്പു (66)വിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കുഞ്ഞമ്പുവിന്റെ നെറ്റിയിലും താടിയിലും മുറിവ് കണ്ടെത്തിയിട്ടുണ്ട്. കഴുത്തിൽ കയർ മുറുക്കിയ പാടും കാണാനുണ്ട്. ഇതിന് പുറമെ കിടപ്പ് മുറിയിലെ രക്തക്കറ കഴുകി കളഞ്ഞതായും വ്യക്തമായിട്ടുണ്ട്. ചന്തേര പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കൊലപാതകമാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

ബുധനാഴ്ച രാത്രി 10 മണിയോടെ നാട്ടുകാരനായ ആരോഗ്യ ആംബുലൻസ് ഡ്രൈവറെ, രാജു എന്ന് പറഞ്ഞു ഒരാൾ ഫോണിൽ ഒരാൾ വിളിക്കുകയായിരുന്നു. മടിവയലിൽ ഒരാൾക്ക് ശ്വാസം കിട്ടാതെ കിടക്കുന്നുണ്ടെന്നും ഉടൻ എത്തണമെന്നുമെന്നാൽ ഫോൺ വിളിച്ചയാൾ ആവശ്യപ്പെട്ടത്. എന്നാൽ വിവരമറിഞ്ഞ് ആംബുലൻസ് ഡ്രൈവർ മടിവയലിൽ എത്തിയെങ്കിലും വീട് കണ്ടെത്താൻ കഴിഞ്ഞില്ല.

ഫോൺ വിളിച്ചയാളെ ബന്ധപ്പെടാൻ ശ്രമിച്ചപ്പോൾ ഫോൺ സ്വിച് ഓഫ് ചെയ്ത നിലയിലായിരുന്നു. ആംബുലൻസ് ഡ്രൈവർ ഈ നമ്പർ പൊലീസിന് കൈമാറിയതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വീട് കണ്ടെത്തിയത്.

തുടർന്ന് പൊലീസ് വീട്ടിൽ എത്തിയപ്പോൾ കുഞ്ഞമ്പുവിനെ മരിച്ച നിലയിൽ കാണുകയായിരുന്നു. ഭാര്യ ജാനകിയോട് സംഭവത്തെ കുറിച്ച് ചോദിച്ചപ്പോൾ കൃത്യമായ മറുപടിയല്ല ലഭിച്ചതെന്നാണ് വിവരം.

മരണവുമായി ബന്ധപ്പെട്ട് ഇവരുടെ ബന്ധുക്കൾ ഉൾപെടെ ചിലരെ പൊലീസ് അന്വേഷിക്കുന്നുണ്ട്. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

Top