പരിക്കേറ്റ് നടുറോഡില്‍ സനല്‍ കിടന്നത് അരമണിക്കൂര്‍; പിന്നീട് കൊണ്ടുപോയത് പോലീസ് സ്‌റ്റേഷനിലേക്ക്

തിരുവനന്തപുരം: വാഹന പാര്‍ക്കിംഗുമായി ബന്ധപ്പെട്ട് തര്‍ക്കമുണ്ടാവുകയും തുടര്‍ന്ന് റോഡിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തിയ സനല്‍ മരിച്ചത് പോലീസിന്റെ അനാസ്ഥ മൂലം. വാഹനമിടിച്ച ശേഷം റോഡില്‍ കിടന്നത് അരമണിക്കൂര്‍.

മാരകമായി പരിക്കേറ്റ് കിടന്നിരുന്ന സനലിനെ സ്ഥലത്തെത്തിയ പോലീസ് സംഘം ആശുപത്രിയിൽ എത്തിക്കാതെ ആദ്യം കൊണ്ടുപോയത് പോലീസ് സ്‌റ്റേഷനിലേക്ക്. പോലീസിന്റെ ഭാഗത്ത് നിന്നുണ്ടായത് ഗുരുതരമായ അനാസ്ഥയാണ്.

തിങ്കളാഴ്ച രാത്രി പത്തുമണിയോടെയാണ് പോലീസ് സംഘം സംഭവസ്ഥലത്തെത്തിയത്. ഇതിനുശേഷം സനലിനെ ആംബുലന്‍സില്‍ കയറ്റിയെങ്കിലും നേരേ പോലീസ് സ്‌റ്റേഷനിലേക്കാണ് കൊണ്ടുപോയത്. ഇതിനിടെ യുവാവിന്റെ ആരോഗ്യനില വഷളായെന്ന് തോന്നിയതിനാല്‍ ജനറല്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയി. തുടര്‍ന്ന് ഇവിടെനിന്ന് രാത്രി പതിനൊന്നരയോടെ മെഡിക്കല്‍ കോളേജിലേക്കും എത്തിച്ചു. എന്നാല്‍ അപ്പോഴേക്കും അപകടം നടന്നിട്ട് ഒന്നരമണിക്കൂറോളം കഴിഞ്ഞിരുന്നു. ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടെ സനല്‍ മരണപ്പെടുകയും ചെയ്തു.

Top