പതിനാലുകാരിയെ സുഹൃത്തിന്റെ വീട്ടിലെത്തിച്ച് പീഡനം; യുവാക്കള്‍ അറസ്റ്റില്‍

വൈപ്പിന്‍: പതിനാല് കാരിയെ സുഹൃത്തിന്റെ വീട്ടിലെത്തിച്ച് പീഡിപ്പിച്ച സംഭവത്തില്‍ രണ്ട് യുവാക്കള്‍ അറസ്റ്റില്‍. അറസ്റ്റ് ചെയ്യുമ്പോള്‍ യുവാക്കളുടെ കൈവശം കഞ്ചാവും ുണ്ടായിരുന്നതായി പോലീസ് പറയുന്നു. പള്ളിപ്പുറം കോവിലകത്തുംകടവ് വലിയവീട്ടില്‍ വിബിന്‍ റോക്കി (26), വിദ്യാര്‍ഥിയായ പാറയില്‍ വീട്ടില്‍ സാം ആന്റണി (20) എന്നിവരാണ് അറസ്റ്റിലായത്.

കഴിഞ്ഞ മാസം വരാപ്പുഴ പാലത്തില്‍ വെച്ച് ഒരു പെണ്‍കുട്ടിയെ ചിലര്‍ ഉപദ്രവിക്കുന്നതായി പോലീസ് കണ്ടെത്തുകയും ഇവരെ കസ്റ്റഡിയിലെടുക്കുകയും കേസെടുക്കുകയും ചെയ്തിരുന്നു. പെണ്‍കുട്ടിയെ കാക്കനാട് നിര്‍ഭയയില്‍ ആക്കുന്നതിനു മുമ്പായി പോലീസ് മജിസ്ട്രേറ്റിനു മുന്നില്‍ ഹാജരാക്കിയപ്പോളാണ് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നത്. പെണ്‍കുട്ടി നല്‍കിയ മൊഴിയിലാണു പള്ളിപ്പുറത്ത് രണ്ടുപേര്‍ പീഡിപ്പിച്ചതായി പോലീസിനോട് പറഞ്ഞത്. കഴിഞ്ഞമാസം 18 നു കളമശേരി സ്വദേശിനിയായ ബാലികയെ പള്ളിപ്പുറത്തുളള ഒരു സുഹൃത്തിന്റെ വീട്ടില്‍ കൊണ്ടുവന്നാണു രണ്ടുപേരും ചേര്‍ന്ന് പീഡിപ്പിച്ചതെന്നു പോലീസ് പറയുന്നു.

തുടര്‍ന്ന് വരാപ്പുഴ പോലീസ് കേസ് മുനമ്പം പോലീസിനു കൈമാറുകയായിരുന്നു. കേസ് എടുത്ത മുനമ്പം പോലീസ് നടത്തിയ അന്വേഷണത്തിലാണ് രണ്ട് പ്രതികളെ മുനമ്പം മാണി ബസാറില്‍നിന്ന് അറസ്റ്റ് ചെയ്തത്.
കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

Top