മലപ്പുറത്ത് 14 കാരി ഗര്‍ഭിണി; പീഡിപ്പിച്ചത് സഹോദരനും ബന്ധുവും; ഇരുവരും കസ്റ്റഡിയില്‍

മലപ്പുറം: മങ്കടയില്‍ പതിനാലുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി. 24 വയസ്സുള്ള സഹോദരനും 24 വയസ്സുള്ള ഒരു ബന്ധുവുമാണ് പെണ്‍കുട്ടിയെ പീഡനത്തിന് ഇരയാക്കിയത്. ഇരുവരെയും പൊലീസ് കസ്റ്റഡിയിലെടുത്തു. പത്താം ക്ലാസ് വിദ്യാര്‍ഥിനിയായ പെണ്‍കുട്ടി ഇപ്പോള്‍ അഞ്ചു മാസം ഗര്‍ഭിണിയാണ്. പെണ്‍കുട്ടിയെ സുരക്ഷിത കേന്ദ്രത്തിലേക്കു മാറ്റി.

സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പെണ്‍കുട്ടി സ്വന്തം വീട്ടിലും പരിസരത്തും വച്ചാണ് പീഡനത്തിന് ഇരയായതെന്നാണ് വിവരം. പെണ്‍കുട്ടിക്ക് ആരോഗ്യപ്രശ്‌നങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടതോടെ നടത്തിയ പരിശോധനയിലാണ് സംഭവം പുറത്തുവന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top