ഏഴു വയസ്സുകാരിയെ പീഡിപ്പിച്ചു കൊന്ന യുവ എഞ്ചിനീയര്‍ക്ക് വധശിക്ഷ

ചെന്നൈ: അയല്‍ക്കാരിയായ ഏഴു വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ 23കാരനായ എഞ്ചിനീയര്‍ക്ക് വധശിക്ഷ. മദ്രാസ് ഹൈക്കോടതിയാണ് ഇന്ന് വിധി പ്രസ്താവിച്ചത്. പിതാവിന്റെ പരാതിയെ തുടര്‍ന്ന് ജയിലിലായിരുന്ന ഇയാള്‍ ജാമ്യത്തിലിറങ്ങി മാതാവിനെ കൊലപ്പെടുത്തിയെന്ന ആരോപണവും നിലനില്‍ക്കുന്നുണ്ട്.

അയല്‍ക്കാരിയായ കുട്ടിയെ തന്റെ വീട്ടിലെത്തിച്ചാണ് എസ് ദുശ്വന്ത് പീഡിപ്പിച്ച് കൊലപ്പെടുത്തിയത്. പട്ടിക്കുഞ്ഞിനൊപ്പം കളിക്കാന്‍ അനുവദിക്കാം എന്ന് അറിയിച്ചാണ് ഏഴു വയസുകാരിയെ ഇയാള്‍ വീട്ടിലെത്തിച്ചത്. തുടര്‍ന്ന് പീഡിനത്തിന് ഇരയാക്കി കൊലപ്പെടുത്തിയ ശേഷം മൃതദേഹം ബാഗിലാക്കി ദേശീയ പാതയോരത്ത് കൊണ്ടു പോയി കത്തിച്ചു. ഫെബ്രുവരിയില്‍ ദുശ്വന്തിന് പ്രാദേശിക കോടതി വധശിക്ഷ വിധിച്ചിരുന്നു. തുടര്‍ന്ന് പ്രതി കോടതി വിധിക്കെതിരെ മദ്രാസ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഏറെ കോലാഹലങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും ഇടയാക്കിയ കേസില്‍ ദൃക്‌സാക്ഷികളൊന്നും ഉണ്ടായിരുന്നില്ല. തുടര്‍ന്ന് സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തിലാണ് പൊലീസ് പ്രതിയെ പിടികൂടിയത്. ജാമ്യത്തിലിറങ്ങിയ ശേഷം കഴിഞ്ഞ ഡിസംബറിലാണ് ഇയാള്‍ സ്വന്തം മാതാവിനെ കൊലപ്പെചുത്തിയതെന്ന ആരോപണവും നിലനില്‍ക്കുന്നുണ്ട്.

മാതാവിനെ കൊലപ്പെടുത്തി ആഭരണങ്ങള്‍ കൈക്കലാക്കി ഇയാള്‍ മുംബൈയിലേക്ക് ഒളിച്ചോടുകയായിരുന്നു. തുടര്‍ന്ന് ചെന്നൈ പൊലീസ് മുംബൈയിലെത്തി ഇയാളെ പിടികൂടിയെങ്കിലും ദുശ്വന്ത് തന്ത്രപൂര്‍വ്വം രക്ഷപ്പെട്ടു. തുടര്‍ന്ന് ഒരു ദിവസം കഴിഞ്ഞ് പ്രതി വീണ്ടും പിടിയിലാവുകയായിരുന്നു.

Top