ബധിരയും മൂകയുമായ പെണ്‍കുട്ടി കൂട്ടമാനഭംഗത്തിനിരയായി

ശ്രീനഗര്‍: ബധിരയും മൂകയുമായ 13 വയസുകാരി മാനഭംഗത്തിനിരയായി. ജമ്മു കാഷ്മീരിലെ ബന്ദിപോറെയിലാണ് സംഭവം. ആരിഫ്, ആദില്‍ എന്നീ രണ്ടു യുവാക്കള്‍ ചേര്‍ന്നാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചതെന്നു പോലീസ് അറിയിച്ചു.

ഈ മാസം നാലിനാണ് പീഡനം നടന്നത്. തീ കൂട്ടുന്നതിനായി വിറകു ശേഖരിച്ചു മടങ്ങുകയായിരുന്ന പെണ്‍കുട്ടിയെ യുവാക്കള്‍ ആക്രമിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ പിതാവിന്റെ പരാതിയുടെ അടിസ്‌ഥാനത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. മെഡിക്കല്‍ പരിശോധനയില്‍ പെണ്‍കുട്ടി പീഡനത്തിനിരയായതായി സ്‌ഥിരീകരിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പ്രതികളെന്ന് ആരോപിക്കപ്പെടുന്ന രണ്ടു യുവാക്കളെയും പോലീസ് അറസ്റ്റ് ചെയതിട്ടുണ്ട്.

Top