സീരിയല്‍ നടിക്ക് പീഡനം..!! മലയാളത്തില്‍ അമ്മവേഷം ചെയ്യുന്ന നടിയെ ഭീഷണിപ്പെടുത്തി യുവാവ് പീഡനത്തിനിരയാക്കി

കായംകുളം: ലൈംഗികമായി പീഡിപ്പിച്ചെന്നും മൊബൈലില്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചെന്നുമുള്ള പരാതിയുമായി സീരിയല്‍ നടി. കായംകുളം പോലീസിലാണ് നടി പരാതി നല്‍കിയത്. മലയാളത്തിലെ പ്രമുഖ ചാനലിലെ സീരിയലില്‍ അമ്മ വേഷം ചെയ്യുന്ന സ്ത്രീയുടെ ചിത്രങ്ങള്‍ വാട്സാപ്പിലൂടെ പ്രചരിച്ചത് ഏറെ ചര്‍ച്ചയായിരുന്നു.

ജനപ്രിയ സീരിയലിലെ നടിക്കെതിരെ വിവിധ കോണില്‍നിന്നും പ്രചരണങ്ങളും എത്തി. ഇതിനിടെയാണ് പരാതിയുമായി നടി രംഗത്ത് വന്നത്. തന്നെ ചതിച്ചുവെന്നാണ് ഇവര്‍ പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നത്. എറണാകുളം സ്വദേശി സിയ (37) എന്ന യുവാവ് അറുപത്തിയൊന്നുകാരിയായ തന്നെ ഫോണ്‍ മുഖേന പരിചയപ്പെട്ടെന്നും സ്മാര്‍ട് ഫോണ്‍ വാങ്ങി നല്‍കി, ഫോണ്‍ ചെയ്തു വശീകരിച്ചെന്നും ഭീഷണിപ്പെടുത്തി പീഡിപ്പിച്ചെന്നും പരാതിയില്‍ പറയുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

തോട്ടപ്പള്ളിയിലെ ഹോട്ടലിലും വീട്ടിലും അതിക്രമിച്ചു കയറി പല തവണ പീഡിപ്പിച്ചെന്നും സമ്മതം കൂടാതെ ദൃശ്യങ്ങള്‍ പകര്‍ത്തിയെന്നും പരാതിയിലുണ്ട്. ഈ ദൃശ്യങ്ങള്‍ ഭര്‍ത്താവിനും അയല്‍വാസികള്‍ക്കും അയച്ചു സ്വകാര്യത നശിപ്പിച്ചതായും പരാതിയില്‍ പറയുന്നു. കായംകുളം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രതിയായ യുവാവ് വിദേശത്താണെന്ന് പൊലീസ് പറഞ്ഞു. ഇയാളെ നാട്ടിലെത്തിക്കാന്‍ ശ്രമം തുടങ്ങിയിട്ടുണ്ട്.

Top