പന്ത്രണ്ടാം വയസ് മുതല്‍ പിതാവിന്റെ പീഡനം; മൂന്ന് വര്‍ഷമായി തുടരുന്ന പീഡനം പിടിക്കപ്പെട്ടത് രണ്ടാനമ്മയുടെ പരാതിയില്‍…

പാല്‍ഘര്‍: അച്ഛനില്‍ നിന്നും പീഡനം ഏറ്റുവാങ്ങി പെണ്‍കുട്ടി വീട്ടില്‍ക്കഴിഞ്ഞത് മൂന്ന് വര്‍ഷം. ഒടുവില്‍ രണ്ടാനമ്മയുടെ പരാതിയില്‍ പോലീസ് കേസും പെണ്‍കുട്ടിക്ക് രക്ഷയും. മനസാക്ഷിയെ ഞെട്ടിച്ച സംഭവം നടന്നത് താരാപൂരില്‍.

പാസ്ഥല്‍ സ്വദേശിയായ മുപ്പത്തിയെട്ടുകാരനാണ് സ്വന്തം മകളെ പീഡിപ്പിച്ചത്. ആദ്യ ഭാര്യയുമായുള്ള ബന്ധം വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ ഇയാള്‍ ഉപേക്ഷിച്ചിരുന്നു. പീന്നീട് വീണ്ടും വിവാഹം കഴിച്ച ഇയാള്‍ ആദ്യ ഭാര്യയിലുണ്ടായ മകളെയും ഒപ്പം താമസിപ്പിച്ചു. മകള്‍ക്ക് 12 വയസായപ്പോള്‍ മുതല്‍ ഇയാള്‍ ലൈംഗികമായി പീഡിപ്പിച്ച് വരികയായിരുന്നു. പീഡനം മൂന്ന് വര്‍ഷമായി തുടരുകയായിരുന്നു. സ്വന്തം വീട്ടില്‍ വെച്ച് തന്നെയാണ് ഇയാള്‍ മകളെ പീഡിപ്പിച്ചിരുന്നത്. ഇത് പുറത്തു പറഞ്ഞാല്‍ കൊന്നുകളയുമെന്ന് കുട്ടിയെ ഭീഷണിപ്പെടുത്തിയാണ് പീഡനം തുടര്‍ന്നത്. സഹികെട്ട പെണ്‍കുട്ടി വിഷയം രണ്ടാനമ്മയോട് തുറന്നുപറയുകയായിരുന്നു. ഇവരാണ് പൊലീസില്‍ പരാതി നല്‍കിയത്.

Top