ജിഷയുടെ കൊലപാതകത്തിനുപിന്നില്‍ കടുത്ത വൈരാഗ്യം; കൊന്നത് ബന്ധുക്കളെന്ന്് സംശയം

jisha-10

പെരുമ്പാവൂര്‍: ജിഷയുടെ കൊലപാതകം പതിനെഞ്ചാം ദിവസം പിന്നിടുമ്പോള്‍ പ്രതി ഇപ്പോഴും പോലീസിന്റെ പരിധിക്കു പുറത്താണ്. ജിഷയെ കൊന്നത് അടുത്ത ബന്ധമുള്ളയാള്‍ തന്നെയാണെന്നാണ് പോലീസിന്റെ പ്രാഥതമിക നിഗമനം. കൊലപാതകത്തിന് പിന്നില്‍ കടുത്ത വൈരാഗ്യമുണ്ടെന്നും പറയുന്നു .

ജിഷയുമായി അടുത്ത ബന്ധമുള്ള ഒരാളാണ് കൊല നടത്തിയതെന്നും പൊലീസ് സംശയിക്കുന്നു. അയല്‍വാസികളെയും ബന്ധുക്കളെയും സുഹത്തുക്കളെയും കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.

ജിഷയുടെ കൊലപാതകത്തിന് പിന്നില്‍ അടുത്ത പരിചയമുള്ളവരാണ് എന്ന് നിഗമനത്തിലാണ് അന്വേഷണ സംഘം. ഇതിന് മതിയായ തെളിവുകള്‍ പൊലീസിന് ലഭിച്ചു കഴിഞ്ഞു. കുടിപ്പകയാണ് കൊലപാതകത്തിന് കാരണം. ജിഷയെ കാണുമ്പോഴെല്ലാം കൊലയാളിക്കുണ്ടായ വൈരാഗ്യമാണ് ഈ നിഷ്ഠൂര കൊലക്ക് പിന്നിലെന്നാണ് പൊലീസിന്റെ അനുമാനം. ജിഷയുടെ ബന്ധുക്കളേയും അയല്‍വാസികളേയും സുഹൃത്തുക്കളെയും കേന്ദ്രീകരിച്ചുകൊണ്ടാണ് അന്വേഷണം പുരോഗമിക്കുന്നത്.

അതേസമയം ജിഷയുടെ സഹോദരി ദീപയടക്കമുള്ളവരെ 12 മണിക്കൂറോളം അന്വേഷണ സംഘം ചോദ്യം ചെയ്തു. കൊലയാളിയെക്കുറിച്ച് വ്യക്തമായ ധാരണയുണ്ടെങ്കിലും മതിയായ തെളിവുകള്‍ ലഭിക്കാത്തതുമൂലം ഇയാളിലേക്കെത്താന്‍ അന്വേഷണ സംഘത്തിന് സാധിക്കുന്നില്ല. ദിവസങ്ങള്‍ വൈകിയാണെങ്കിലും അയല്‍വാസികളായ മൂന്ന് സ്ത്രീകള്‍ നല്‍കിയ മൊഴി തന്നെയാണ് അന്വഷണ സംഘത്തിന് സഹായമായത്.

Top