യുവതിയെ ശല്യം ചെയ്തത് ചോദ്യം ചെയ്തു; ബന്ധുവിനെ യുവാവ് കുത്തിക്കൊന്നു

കാസര്‍കോട്: കജംപാടിയില്‍ യുവതിയെ ശല്യം ചെയ്തത് ചോദ്യം ചെയ്ത ബന്ധുവിനെ യുവാവ് കുത്തിക്കൊന്നു. മധൂര്‍ അറംതോട് സ്വദേശി സന്ദീപ ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ കജംബാഡി സ്വദേശി പവന്‍ രാജ് ഒളിവിലാണ്. പൊലീസ് അന്വേഷണം നടത്തിവരികയാണ്. ഇന്നലെ രാത്രിയാണ് സംഭവം. യുവതിയെ ശല്യം ചെയ്തത് ബന്ധുവായ യുവാവ് ചോദ്യം ചെയ്യുകയായിരുന്നു. സ്ഥിരമായി യുവതിയെ ഫോണില്‍ വിളിച്ച് പവന്‍ രാജ് ശല്യപ്പെടുത്തുമായിരുന്നു. എന്നാല്‍ ഇത് ചോദ്യം ചെയ്ത ബന്ധുവിനെ കഴിഞ്ഞദിവസം തടഞ്ഞുവെച്ച് കത്തികൊണ്ട് കുത്തിക്കൊലപ്പെടുത്തുകയായിരുന്നു.

Top