നടക്കുമ്പോള്‍ ദേഹത്തു മുട്ടിയതിന് 20കാരനെ കുത്തിക്കൊന്നു

റോഡിലൂടെ നടക്കവേ ദേഹത്ത് മുട്ടിയതിന് നാലംഗസംഘം യുവാവിനെ കുത്തിക്കൊന്നു. ഉത്തര്‍പ്രദേശ് സ്വദേശി രവി(20) ആണ് ഡല്‍ഹി വിജയ്‌വിഹാറില്‍ വെച്ച് കൊല്ലപ്പെട്ടത്. ഞായറാഴ്ച രാത്രി ജോലി കഴിഞ്ഞ് വീട്ടിലേയ്ക്ക് മടങ്ങുന്നതിനിടെയാണ് രവിയ്ക്കു നേരേ ആക്രമണമുണ്ടായത്. നടക്കുമ്പോള്‍ ദേഹത്ത് മുട്ടിയെന്നു പറഞ്ഞ് നാലംഗസംഘം രവിയുമായി തര്‍ക്കത്തിലേര്‍പ്പെടുകയായിരുന്നു.

ഇതിനിടെ യുവാക്കളിലൊരാള്‍ കത്തികൊണ്ട് രവിയെ കുത്തിപ്പരിക്കേല്‍പ്പിച്ചു. നെഞ്ചിലും വയറ്റിലും മാരകമായി കുത്തേറ്റ രവിയെ ഓടിക്കൂടിയവര്‍ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ആളുകള്‍ ഓടികൂടിയപ്പോള്‍ ആക്രമികള്‍ ഓടി രക്ഷപ്പെടുകയും ചെയ്തു. കേസില്‍ പ്രതികളെ പിടികൂടാനായിട്ടില്ല. രവിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.

Top