സ്ത്രീധനം നല്‍കിയില്ല; ഭാര്യയേയും കുഞ്ഞിനെയും ഗ്യാസ് സിലിണ്ടര്‍ ഉപയോഗിച്ച് അടിച്ചു കൊന്നു

dowry-deaths-part-1

മംഗളൂരു: സ്ത്രീധനത്തെ ചൊല്ലി ഇപ്പോഴും സ്ത്രീകള്‍ക്ക് അനുഭവിക്കേണ്ടിവരുന്ന അവസ്ഥ ഭീകരം തന്നെ. സ്ത്രീധനം നല്‍കിയില്ലെന്ന് പറഞ്ഞ് ദേഷ്യപ്പെട്ട ഭര്‍ത്താവ് ഭാര്യയേയും കുഞ്ഞിനെയും ഗ്യാസ് സിലിണ്ടര്‍ ഉപയോഗിച്ച് അടിച്ചു കൊന്നു.

കര്‍ണ്ണാടകത്തിലെ കോപ്പാല്‍ ജില്ലയിലുള്ള ഹാംലാര കോളനിയിലെ ഇരുപത്തിയഞ്ചുകാരിയായ യുവതിയും മൂന്നു മാസം പ്രായമുള്ള കുഞ്ഞുമാണ് കൊല്ലപ്പെട്ടത്.
സംഭവത്തില്‍ കുഷ്ടാംഗി സ്വദേശി സുലൈമാന്‍ അന്‍സാരിയെ പോലീസ് പിടികൂടിയതായാണ് റിപ്പോര്‍ട്ട്. സുലൈമാനും ഭാര്യ മുന്നി ബീഗവും തമ്മില്‍ സ്ത്രീധനത്തെ കുറിച്ച് വാക്കേറ്റം ഉണ്ടാകുകയും തര്‍ക്കത്തിനൊടുവില്‍ സുലൈമാന്‍ ഗ്യാസ് സിലിണ്ടര്‍കൊണ്ട് അടിച്ച് കൊല്ലുകയുമായിരുന്നുവെന്ന് മുന്നി ബീഗത്തിന്റെ സഹോദരന്‍ പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു.

Top