ആര്‍ത്തവം പ്രകൃതി നിയമം; ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന് കെ സുരേന്ദ്രന്‍

TQ3vq7GZ

ശബരിമല: സ്ത്രീ പ്രവേശനത്തെക്കുറിച്ച് പ്രതികരിച്ച് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ്. അയ്യപ്പന്‍ നൈഷ്ഠിക ബ്രഹ്മചാരിയായതുകൊണ്ട് സ്ത്രീ വിരോധിയാണെന്ന് അര്‍ത്ഥമില്ല. യൗവനയുക്തയായ മാളികപ്പുറത്തിന് അയ്യപ്പന്‍ തൊട്ടടുത്തു തന്നെയാണ് ഇരിപ്പിടം നല്‍കിയതെന്ന കാര്യം മറക്കരുതെന്നും കെ സുരേന്ദ്രന്‍ പറയുന്നു.

ആര്‍ത്തവം പ്രകൃതിനിയമമാണ്. മാനവജാതിയെ നിലനിര്‍ത്തുന്ന ഈ പ്രക്രിയയെ വിശുദ്ധമായി കാണണം. പത്തു വയസ്സിനും അന്‍പതു വയസ്സിനുമിടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്കു മാത്രമാണ് അവിടെ വിലക്കുള്ളത്. മലയാളമാസം ആദ്യത്തെ അഞ്ചു ദിവസം ഇപ്പോള്‍ ഭക്തര്‍ക്കു ദര്‍ശനസൗകര്യവുമുണ്ട്. അഞ്ചു ദിവസവും മുപ്പതു ദിവസവും തമ്മില്‍ എന്തു വ്യത്യാസമാണുള്ളത്. മണ്ഡല മകര വിളക്ക് കാലത്തെ തിരക്ക് ഒഴിവാക്കാന്‍ ഇത് സഹായകരമാവുമെങ്കില്‍ ഈ നിര്‍ദ്ദേശം പരിഗണിച്ചുകൂടെ, സുരേന്ദ്രന്‍ ചോദിക്കുന്നു.

Top