മസാജിംഗ് പാര്‍ലര്‍ മറയാക്കി നിരവധി സ്ഥലങ്ങളില്‍ അനാശാസ്യം നടക്കുന്നുവെന്ന് റിപ്പോര്‍ട്ട്. മസാജിംഗ് പാര്‍ലറില്‍ നടന്ന റെയ്ഡില്‍ മൂന്നു മലയാളികളെ പിടികൂടി. ഇത്തരം അനാശാസ്യത്തിനു പിന്നില്‍ മലയാളികള്‍ ആണെന്നുള്ളതാണ് മറ്റൊരു ഞെട്ടിക്കുന്ന വസ്തുത. നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
മൈസൂരു ബന്നിമണ്ഡപ എ ലേഔട്ട് സ്വദേശിയും മസാജ് കേന്ദ്രം ഉടമയുമായ നാഗരാജു, വയനാട് സ്വദേശികളായ റോണി, സജീവന്‍, മെല്‍വിന്‍ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതികളില്‍ നിന്ന് 13,000 രൂപയും അഞ്ചു മൊബൈല്‍ ഫോണുകളും പിടിച്ചെടുത്തു. സിറ്റി ്രൈകംബ്രാഞ്ച് പൊലീസിന്റെ നേതൃത്വത്തില്‍ നടന്ന റെയ്ഡില്‍ രണ്ടുയുവതികളെ രക്ഷപ്പെടുത്തുകയും ചെയ്തു. നാസറാബാദ് ബിഎന്‍ റോഡിലുള്ള രൂപ ഹോട്ടലിലാണ് എഎന്‍എ സ്പാ എന്ന മസാജ് പാര്‍ലര്‍ പ്രവര്‍ത്തിച്ചിരുന്നത്. അടുത്തനാളുകളില്‍ നിരവധി പരാതികളാണ് പാര്‍ലറിനെതിരെ ലഭിച്ചത്. ഇതിനെ തുടര്‍ന്നായിരുന്നു റെയ്ഡ്.
സംസ്ഥാനത്തെ റെയ്ഡും സദാചാരക്കാരും കാരണം മലയാളികള്‍ അനാശാസ്യത്തിനായി ഏറെ ആശ്രയിക്കുന്ന സ്ഥലമാണ് മൈസൂര്‍. കോളേജ് പെണ്‍കുട്ടികളെ എസ്‌കോര്‍ട്ടിനും മറ്റുമായി കിട്ടുമെന്നതിനാല്‍ കസ്റ്റമേഴിസിന്റെ തള്ളിക്കയറ്റമാണ് മിക്കയിടത്തും. ബ്രോക്കര്‍ ഇല്ലാതെ നേരിട്ടും ഇത്തരം ഇടങ്ങള്‍ സന്ദര്‍ശിക്കാമെന്നതിനാല്‍ കൂടുതല്‍ വിശ്വാസ്യതയും. ഇതിന്റെയെല്ലാം മറവില്‍ എയ്ഡ്സ് പടര്‍ന്നുതായും റി