വിവാഹതട്ടിപ്പില്‍പെട്ട് വിവാഹം കഴിച്ചു; വിവാഹം ചെയ്തത് ഒരു പെണ്ണിനെ; യുവതി ഞെട്ടി

WOMEN

ജക്കാര്‍ത്ത: സ്വവര്‍ഗാനുരാഗികളുടെ കഥകളും ജീവിത രീതികളും കേട്ടിട്ടുണ്ട്. എന്നാല്‍, അതുപോലൊരു ജീവിതം ആരെങ്കിലും ആഗ്രഹിക്കുമോ? ഒരു പെണ്ണിനെ വിവാഹം ചെയ്യേണ്ടി വന്ന ഒരു യുവതിയുടെ അവസ്ഥ എന്തായിരിക്കും? വിവാഹം കഴിഞ്ഞ് മാസങ്ങള്‍ക്കുശേഷമാണ് യുവതി തന്റെ ഭര്‍ത്താവ് ഒരു പെണ്ണാണെന്ന് അറിയയുന്നത്.

ഇന്തോനേഷ്യയിലെ ജാവ ദ്വീപിലാണ് വിചിത്രമായ സംഭവം നടന്നത്. ഹെനിയാതി എന്ന യുവതി മാസങ്ങള്‍ക്ക് ശേഷമാണ് വിവരം അറിയുന്നത്. സംഭവം പോലീസില്‍ അറിയിക്കുകയും ചെയ്തു. യുവതി വിവാഹ തട്ടിപ്പുകാരിയാണെന്നാണ് പോലീസ് പറയുന്നത്.

സുവാര്‍തി എന്ന 40കാരിയാണ് വിവാഹത്തട്ടിപ്പുകാരി. പുരുഷനായി ജീവിക്കുമ്പോള്‍ മുഹമ്മദ് സപൂത്ര എന്നാണ് പേര്. പോലീസില്‍ ഉന്നത ഉദ്യോഗസ്ഥനായി ജോലി ചെയ്യുകയാണെന്നാണ് ഹെനിയാതിയെയും കുടുംബത്തെയും യുവതി പറഞ്ഞ് പറ്റിച്ചത്. ആദ്യ വിവാഹബന്ധം വേര്‍പ്പെടുത്തിയ ശേഷമായിരുന്നു ഇവര്‍ വിവാഹത്തട്ടിപ്പിലേക്ക് കടന്നത്. ഇവര്‍ക്ക് 17വയസുള്ള ഒരു മകനുണ്ട്. ഇതിനുമുന്‍പും ഇവര്‍ പെണ്‍കുട്ടികളെ ചതിക്കുഴിയില്‍ വീഴ്ത്തിയിട്ടുണ്ട്. കല്യാണം കഴിച്ച് പണം മോഷ്ടിക്കുകയാണ് പതിവ്. ഏഴ് വര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ചെയ്തിരിക്കുന്നത്.

Top