ശബരിമലയില്‍ വീണ്ടും യുവതീ പ്രവേശം!! തെളിവുകള്‍ പുറത്ത് വിട്ട് ദേശീയ മാധ്യമം

ശബരിമലയില്‍ കൂടുതല്‍ യുവതികള്‍ ദര്‍ശനം നടത്തിയതായി തെളിയുന്നു. സ്ത്രീ പ്രവേശന വിധിക്ക് ശേഷം ആദ്യമായി ദര്‍ശനം നടത്തിയ മലയാളികളായ ബിന്ദുവിനും കനകദുര്‍ഗയ്ക്കും ശേഷം ഇതേ ദിവസം തന്നെ മൂന്ന് യുവതികള്‍ കൂടി ദര്‍ശനം നടത്തിയതായി ദേശീയ മാധ്യമമായ ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.

മലേഷ്യയില്‍ താമസക്കാരായ മൂന്ന് തമിഴ്നാട് യുവതികളാണ് ദര്‍ശനം നടത്തിയത്. ഇവര്‍ മലയിറങ്ങി പമ്പയിലെത്തുന്നതിന്റെ പൊലീസ് പകര്‍ത്തിയ ദൃശ്യങ്ങള്‍ ടൈംസ് ഓഫ് ഇന്ത്യ പുറത്തു വിട്ടു. മുഖം മറച്ചു കൊണ്ട് മലയിറങ്ങുന്ന 14 സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോയാണ് പൊലീസ് പകര്‍ത്തിയത്. ജനുവരി ഒന്നിന് പുലര്‍ച്ചെയാണ് ഇവര്‍ സന്നിധാനത്തെത്തിയതെന്നും തിരിച്ച് പത്തു മണിയോടെ പമ്പയിലെത്തിയെന്നും പൊലീസ് അറിയിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

25 പേരടങ്ങുന്ന മലേഷ്യന്‍ സംഘത്തിലാണ് മൂന്ന് യുവതികള്‍ ഉണ്ടായിരുന്നത്. എന്നാല്‍ ഇവര്‍ സന്നിധാനത്ത് ദര്‍ശനം നടത്തിയതിനെ സംബന്ധിച്ച് ഇവര്‍ പരസ്യമായി പ്രതികരിച്ചിട്ടില്ല. പൊലീസ് സുരക്ഷയില്ലാതെയാണ് ഇവര്‍ ദര്‍ശനം നടത്തിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ബിന്ദു, കനകദുര്‍ഗ എന്നിവരാണ് ശബരിമലയില്‍ ദര്‍ശനം നടത്തുന്ന യുവതികളെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍, ഇവര്‍ക്ക് മുന്‍പ് തന്നെ യുവതികള്‍ ഇവിടെ ദര്‍ശനം നടത്തിയിട്ടുണ്ടെന്നാണ് പുറത്ത് വരുന്ന സൂചനകള്‍.

വനിതാ മതിലിന് മുന്‍പും ശേഷവുമായി പത്ത് യുവതികള്‍ ശബരിമലയില്‍ ദര്‍ശനം നടത്തിയിട്ടുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ട് പുറത്ത് വന്നത്. ഇന്നലെ ബിന്ദുവും കനകദുര്‍ഗയുമല്ലാതെ കൂടുതല്‍ പേര്‍ ശബരിമല കയറിയിട്ടുണ്ടാകാമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും പ്രതികരിച്ചിരുന്നു.

Top