മുസ്ലീം സ്ത്രീകള്‍ക്ക് ചെരുപ്പിന്റെ സ്ഥാനം; നീതി നിഷേധിക്കപ്പെടുന്നുവെന്ന് സാക്ഷി മഹാരാജ്

bjp-mp-sakshi-maharaj

പരാമര്‍ശം നടത്തി വിവാദങ്ങള്‍ സൃഷ്ടിക്കുന്ന ബിജെപി എംപി സാക്ഷി മഹാരാജ് വീണ്ടും രംഗത്ത്. മുസ്ലീം സ്ത്രീകളോട് കാണിക്കുന്ന വിവേചനത്തിനെതിരെയാണ് സാക്ഷി മഹാരാജ് രംഗത്തെത്തിയത്. ഇസ്ലാം മതം സ്ത്രീകളെ കാണുന്നത് ചെരുപ്പിനെ പോലെയാണെന്നും അദ്ദേഹം പറഞ്ഞു.

സ്ത്രീകളെയും ഒരുമിച്ച് നമസ്‌ക്കരിക്കാന്‍ അനുവദിക്കണം. ഇസ്ലാമിലെ സ്ത്രീകള്‍ക്കും നീതി നിഷേധിക്കപ്പെടുന്നുണ്ട്. എന്നാല്‍ എപ്പോഴും ഇന്ത്യയിലെ ഹിന്ദുക്കള്‍ക്കിടയിലെ ലിംഗവ്യത്യാസത്തെ കുറിച്ച് മാത്രം ചര്‍ച്ച ചെയ്യപ്പെടുന്നു. എന്തു കൊണ്ട് ഇസ്ലാം വിശ്വാസത്തില്‍ കോടതി ഇടപെടുന്നില്ല എന്നും സാക്ഷി മഹാരാജ് ചോദിച്ചു.

മുസ്ലീം സ്ത്രീകള്‍ക്ക് പള്ളിയില്‍ പോയി നമസ്‌കരിക്കാന്‍ കോടതി ഇടപെടണം. രാജ്യം ഫത്വ അനുസരിച്ചല്ല, ഭരണഘടനയ്ക്ക് അനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതോടെ നിരവധി വിവാദ പ്രസ്താവനകളിലൂടെ കുപ്രസിദ്ധി നേടിയ സാക്ഷി മഹാരാജ് മറ്റൊരു വിവാദത്തിന് കൂടി തിരികൊളുത്തിവിട്ടിരിക്കുകയാണ്.

Top