ബീഫ് വിവാദത്തിലെ താരം പ്രദീഷ് വിശ്വനാഥനെ ഉപയോഗിച്ച് വെള്ളാപ്പള്ളി ബിജെപിയെ ഹൈജാക്ക് ചെയ്‌തോ?…എതിര്‍പ്പുമായി ആര്‍എസ്എസ് കേരളഘടകം രംഗത്ത്,സീറ്റ് ചര്‍ച്ച ഡല്‍ഹിയിലാക്കാനും വെള്ളാപ്പള്ളി നീക്കം തുടങ്ങി.

കൊച്ചി:ബിജെപി-ബിഡിജെഎസ് സഖ്യചര്‍ച്ചകളിലെ ഇടനിലക്കാരനെ പറ്റിയുള്ള വിവാദം കൊഴുക്കുന്നു.ദില്ലിയിലെ കേരള ഹൗസ്ബീഫ് വിവാദത്തില്‍ ഉള്‍പ്പെടെ ആരോപണ വിധേയനായ പ്രദീഷ് വിശ്വനാഥനാണ് സംഘപരിവാര്‍ നേതൃത്വവും,ബിജെപി കേന്ദ്ര നേതൃത്വവും തമ്മിലുള്ള ആശയവിനിമയങ്ങള്‍ക്ക് മുന്‍കൈ എടുത്തത് എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.വിഎച്ച്പി നേതാവെന്ന് മാധ്യമങ്ങള്‍ അവകാശപ്പെടുന്ന ഇയാളെ മധ്യസ്ഥ ചര്‍ച്ചകള്‍ക്കായി സംഘപരിവാര്‍ നേതൃത്വം നിയോഗിച്ചു എന്ന തരത്തിലായിരുന്നു മാധ്യമ വാര്‍ത്തകള്‍.

അമിത് ഷായും,ബിജെപി കേന്ദ്ര നേതാക്കളും തമ്മിലുള്ള കൂടിക്കാഴ്ച്ചക്കുള്‍പെടെ ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളിക്ക് സൗകര്യം ഒരുകിയത് പ്രദീഷ് ആണെന്നാണ് പറയപ്പെടുന്നത്.എന്നാല്‍ സംഘപരിവാറിന്റെ കേരള നേതൃത്വവുമായി യാതൊരു കൂടിയാലോചനകളും നടത്താതെ പുതിയ പാര്‍ട്ടിയെ എന്‍ഡിഎയില്‍ എടുത്തതില്‍ ആര്‍എസ്എസ് കേരള ഘടകത്തിന് കടുത്ത അതൃപ്തിയാണുള്ളത്.ബിഡിജെഎസ് നേതാക്കള്‍ കേന്ദ്ര നേതാക്കളുമായി ചര്‍ച്ച നടത്തുമ്പോള്‍ പോലും കേരളത്തിലെ സംഘപരിവാര്‍ മൗനികളായി ഇരിക്കുകയായിരുന്നു.പ്രദീഷ് വിശ്വനാഥനെ തങ്ങള്‍ക്ക് അറിയില്ലെന്ന നിലപാടിലാണ് കേരള ഘടകം.സീറ്റ് ചര്‍ച്ചകള്‍ക്കടക്കം ബിഡിജെഎസ് നിയോഗിച്ചിരിക്കുന്നത് ഇയാളെയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.കേരളത്തിലെ സംഘം അറിയാതെ തന്നെ കെന്ദ്രത്തിലാണ് ഇപ്പോള്‍ പ്രദീഷിന്റേയും കൂട്ടരുടേയും ഓപ്പറേഷന്‍ നടക്കുന്നത്.BDJS
തുഷാര്‍ വെള്ളാപ്പള്ളിയുമായി പ്രദീഷിന് അടുത്ത ബന്ധമാണുള്ളത്.പ്രദീഷിന് ബിജെപി നേതാക്കളുടെ അടുത്തുള്ള സ്വാധീനം ഉപയോഗിച്ച് കൊടുതല്‍ സീറ്റുകള്‍ നെടിയെടുക്കാനാണ് ബിഡിജെഎസിന്റെ ശ്രമം.60 സീറ്റാണ് വെള്ളാപ്പള്ളിയും കൂട്ടരും ആവശ്യപ്പെട്ടതെന്നാന് സൂചന.ഇത് കേന്ദ്രനേതാക്കളോട് തന്നെ ധരിപ്പിച്ചിട്ടുണ്ട്.തിരുവനതപുരം ജില്ലയില്‍ വിജയിക്കാന്‍ സാധ്യതയുള്ള മൂന്ന് സീറ്റുകള്‍ വേണമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്.pradeesh viswanath

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കേരളത്തിലെ ബിജെപി നേതൃത്വത്തിനും പാര്‍ട്ടി കേന്ദ്ര നേതൃത്വത്തെ ഇങ്ങനെ ഹൈജാക്ക് ചെയ്യുന്നതില്‍ അതൃപ്തിയുണ്ട്.സീറ്റുകള്‍ കേരളത്തില്‍ ചര്‍ച്ച ചെയ്യണമെന്നാന് ബിജെപി സംസ്ഥാന ഘടകത്തിന്റേയും ആവശ്യം.പ്രദീഷിലൂടെ അനാവശ്യ ഇടപെടല്‍ നടക്കുന്നുവെന്ന ധ്വനിയില്‍ വാര്‍ത്ത പുറത്തുവന്നതോടെ സംഘപരിവാര്‍ സംസ്ഥാന ഘടകം എതിര്‍പ്പുമായി രംഗത്തെത്തിയിട്ടുണ്ട്.ആര്‍എസ്എസ് ആരെയെങ്കിലും ചര്‍ച്ചക്കായി നിയോഗിച്ചിട്ടില്ലെന്ന് പ്രാന്ത കാര്യവാഹ് വി ഗോപാലന്‍ കുട്ടി മാസ്റ്റര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചിട്ടുണ്ട്.

 

‘നിയമസഭാ തെരഞ്ഞെടുപ്പു കഴിയുംവരെ ബിജെപിബിഡിജെഎസ് ചര്‍ച്ചകള്‍ക്കു മുഴുവന്‍സമയ മദ്ധ്യസ്ഥനായി’ ഒരു വിഎച്ച്പി നേതാവിനെ ‘ആര്‍എസ്എസ് നേതൃത്വം നിയോഗിച്ചു’വെന്ന് ഇന്നത്തെ (2016 മാര്‍ച്ച് നാല്) മലയാള മനോരമ പത്രത്തില്‍ വി. വി. ബിനുവിന്റേതായി വന്ന വിഷയം 3, താരങ്ങള്‍ 3 എന്ന ലേഖനത്തിലെ പരാമര്‍ശം തെറ്റിദ്ധാരണാജനകവും വസ്തുതാവിരുദ്ധവുമാണ്. ഇങ്ങനെ ഒരു വാര്‍ത്ത വന്നതില്‍ ശക്തമായ പ്രതിഷേധം അറിയിക്കുന്നു. ആര്‍എസ്എസ് ആരേയും അത്തരത്തില്‍ ഒരു മദ്ധ്യസ്ഥസ്ഥാനത്തും നിയോഗിച്ചിട്ടില്ല.

എന്ന്

പി. ഗോപാലന്‍കുട്ടി മാസ്റ്റര്‍,
പ്രാന്ത കാര്യവാഹ്

മധ്യസ്ഥക്ക് പിന്നില്‍ വന്‍സാമ്പത്തിക ഇടപാടുകള്‍ നടന്നിട്ടുണ്ടെന്ന ആക്ഷേപവും ഇതിനകം ശക്തമായിട്ടുണ്ട്.സീറ്റ് ചര്‍ച്ചകള്‍ ഡല്‍ഹിയില്‍ നടത്താനുള്ള ബിഡിജെഎസ് നീക്കത്തിനെതിരെ കടുത്ത പ്രതിഷേധം സംഘപരിവാര്‍ അറിയിച്ചതായാണ് സൂചന.ഇതെല്ലാം മറികടന്ന് പ്രദീഷ് വിശ്വനാഥന്റെ ഇടപെടലുകള്‍ വെള്ളാപ്പള്ളിക്കും കൂട്ടര്‍ക്കും അനുകൂലമാകുമോ എന്നാണ് ഇനി കണ്ടറിയേണ്ടത്.

Top