സിപിഐഎം സംസ്ഥാനത്ത് അഴിഞ്ഞാടുന്നു; സ്വന്തം നാട് ആദ്യം നന്നാക്കാന്‍ പിണറായിയോട് കുമ്മനം രാജശേഖരന്‍

image

കണ്ണൂര്‍: ബിജെപിയെ ആഞ്ഞടിച്ച സിപിഎമ്മിനെതിരെ പ്രതികരിച്ച് ബിജെപി അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ രംഗത്ത്. സിപിഐഎം പ്രവര്‍ത്തകര്‍ സംസ്ഥാനത്ത് അഴിഞ്ഞാടുകയാണെന്ന് കുമ്മനം പറയുന്നു. മനുഷ്യാവകാശത്തെപ്പറ്റി സംസാരിക്കുന്ന പിണറായി ഇത് ആദ്യം നടപ്പിലാക്കേണ്ടത് സ്വന്തം നാട്ടിലാണെന്നും കുമ്മനം പറയുന്നു.

കേരളത്തില്‍ നിയമവാഴ്ച ഇല്ലെന്നും പിണറായിയില്‍ നടന്ന അക്രമ സംഭവങ്ങള്‍ ഇതാണ് സൂചിപ്പിക്കുന്നതെന്നും കുമ്മനം രാജശേഖരന്‍ പറഞ്ഞു. ഫാസിസ്റ്റ് ഭരണാധികാരിയാകാനാണ് പിണറായിയുടെ ശ്രമമെങ്കില്‍ എന്‍ഡിഎ ശക്തമായി നേരിടുമെന്ന് കുമ്മനം രാജശേഖരന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. സിപിഐഎം പ്രവര്‍ത്തകര്‍ സംസ്ഥാനത്ത് അഴിഞ്ഞാടുകയാണെന്നും കുമ്മനം പറഞ്ഞു.

നിയമസഭാ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ മികച്ച പ്രകടനമാണ് കാഴ്ചവെച്ചതെന്നും കുമ്മനം പറഞ്ഞു. എന്‍ഡിഎയെ തരംതാഴ്ത്താന്‍ ശ്രമിച്ചവര്‍ അതില്‍ വിജയിച്ചില്ലെന്നും 20 ലക്ഷത്തിലധികം വോട്ടുകള്‍ വര്‍ധിപ്പിക്കാന്‍ കഴിഞ്ഞത് എന്‍ഡിഎയുടെ ജനസ്വീകാര്യത കൊണ്ടാണെന്നും കുമ്മനം പറഞ്ഞു.

Top