വീണ്ടും ബിജെപിയുടെ വ്യാജ പ്രചരണം; ഭക്തയായ കുഞ്ഞ് പെണ്‍കുട്ടിയെ പോലീസ് അറസ്റ്റ് ചെയ്‌തെന്ന്, പ്രചരിപ്പിക്കുന്നത് അക്ഷര കിഷോറിന്റെ ചിത്രം

കോഴിക്കോട്: ശബരിമല യുവതി പ്രവേശന വിധിയ്ക്ക് പിന്നാലെ പിണറായി സര്‍ക്കാരിനെതിരെ വലിയ തോതിലുള്ള പ്രചാരണമാണ് നടത്തുന്നത്. സ്ഥിതിഗതികള്‍ ശാന്തമായിട്ടും ബിജെപി പ്രചരണങ്ങള്‍ നിര്‍ത്താതെ തുടരുകയാണ്. ഇപ്പോഴിതാ പിണറായി സര്‍ക്കാര്‍ ദര്‍ശനത്തിനെത്തിയ പെണ്‍കുട്ടിയെ അറസ്റ്റ് ചെയ്തതായാണ് പ്രചാരണങ്ങള്‍. ബാലനടിയായ അക്ഷര കിഷോറിന്റെ ചിത്രങ്ങള്‍ ഉപയോഗിച്ചാണ് പ്രചാരണം.

bjp1
ഉത്തരേന്ത്യയിലെ പോലെ വര്‍ഗീയതയെയും ജാതീയെയും കൂട്ടുപിടിച്ച് കേരളത്തിലും വോട്ട് നേടാനാണ് ബിജെപി ശ്രമങ്ങള്‍. ശരണം വിളിച്ചതിന് പിണറായി സര്‍ക്കാര്‍ അറസ്റ്റ് ചെയ്തുവെന്ന പേരില്‍ കറുത്ത വസ്ത്രമണിഞ്ഞ് നില്‍ക്കുന്ന അക്ഷരയുടെ ചിത്രമാണ് ബിജെപി മറ്റ് സംസ്ഥാനങ്ങളില്‍ പ്രചരിപ്പിക്കുന്നത്.
സംഘപരിവാര്‍ അനുകൂല പ്രൊഫൈലുകളിലും ഗ്രൂപ്പുകളിലൂമാണ് ഈ പ്രചാരണം പരക്കുന്നത്. ശബരിമല ക്ഷേത്രത്തില്‍ ശരണം വിളിച്ചതിന്റെ പേരില്‍ അയ്യപ്പഭക്തയായ പെണ്‍കുട്ടിയെ കമ്മ്യൂണിസ്റ്റ് സര്‍ക്കാരിന്റെ ഗുണ്ടാപ്പോലീസ് അറസ്റ്റ് ചെയ്തു എന്നും പെണ്‍കുട്ടി ഇപ്പോള്‍ തിരുനെല്‍വേലി പോലീസ് സ്റ്റേഷനിലാണ് ഉളളതെന്നും ചിത്രത്തിനൊപ്പം പ്രചരിപ്പിക്കുന്നു. പ്രധാനമായും കേരളത്തിന് പുറത്താണ് ഈ പ്രചാരണം കൊഴുക്കുന്നത്. ശബരിമലയുമായി ബന്ധപ്പെട്ട ഭക്തിഗാനത്തിന്റെ ചിത്രീകരണത്തിനിടെ പകര്‍ത്തിയ ചിത്രമാണ് ഇത്തരത്തില്‍ വ്യാജമായി പ്രചരിപ്പിക്കുന്നത്. നേരത്തെ അയ്യപ്പഭക്തനെ പോലീസ് ആക്രമിക്കുന്നു എന്ന തരത്തില്‍, ഫോട്ടോഷൂട്ടിന്റെ ചിത്രം ഉപയോഗിച്ചും ഇത്തരത്തില്‍ പ്രാചരണം നടത്തിയിരുന്നു. ബിജെപി നേതാക്കളടക്കം ഈ ചിത്രം പങ്കുവെച്ചിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top