കാട്ടാകടയില്‍ ഇത്തവണ താമരിവിയിക്കുമെന്നുറപ്പിച്ച് പികെ കൃഷ്ണദാസ്; മണ്ഡലത്തിലെ ബിജെപിയുടെ വളര്‍ച്ച അട്ടിമറിക്ക് വഴിയൊരുക്കും ?

തിരുവന്തനന്തപുരം:  നിയമസഭാ തിരഞ്ഞെടുപ്പില്‍ കടുത്ത വെല്ലുവിളിയുയര്‍ത്തി  ബിജെപി സ്ഥാനാര്‍ത്ഥികള്‍ മത്സരംഗത്തിറങ്ങൂബോള്‍ താമരവിരിയിക്കാന്‍ ലക്ഷ്യം വയ്ക്കുന്ന സീറ്റുകളില്‍ കോണ്‍ഗ്രസിന്റെ കുത്തക സീറ്റും. സ്പീക്കര്‍ എന്‍ ശക്തന്റെ മണ്ഡലത്തില്‍ രണ്ടാമതും മാറ്റുരക്കുന്ന ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ പി കെ കൃഷ്ണദാസിന് ഇത്തവണ വിജയം കൈവരിക്കാനാകുമെന്നാണ് കണക്കുകൂട്ടല്‍.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലും ലോക്‌സഭാതിരഞ്ഞെടുപ്പിലും ബിജെപിക്ക് കാര്യമായ നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞ മണ്ഡലമാണ് കട്ടാകട നിയോജകമണ്ഡലം. സംസ്ഥാനത്ത് അട്ടിമറി വിജയത്തിന് നീക്കങ്ങള്‍ നടത്തുന്ന ബിജെപിക്ക് കട്ടാകട മണ്ഡലം ഉറപ്പിച്ച മട്ടാണ്.
സംഘപരിവാര സംഘടനകള്‍ക്ക് ശക്തമായ വേരോട്ടമുള്ള മണ്ഡലത്തില്‍ ഇത്തവണ കടുത്തമത്സരമായിരിക്കും ഇടത് വലത് മുന്നണികള്‍ക്ക് നേരിടേണ്ടിവരിക. ഇതിനിടയില്‍ ബി ജെപി സ്ഥാനാര്‍ത്ഥി പി കെ കൃഷ്ണദാസിന് വിജയം നേടാനുള്ള തന്ത്രങ്ങള്‍ പ്രാവര്‍ത്തികമാക്കാം എന്നാണ ്‌സംഘപരിവാര സംഘടനകള്‍ കണക്ക് കൂട്ടുന്നത്.
മണ്ഡലത്തില്‍ സുപരിചിതനായ പികെ കൃഷ്ണദാസിന് ജനങ്ങള്‍ക്കിടയിലുള്ള സ്വാധീനവും വിജയ സാധ്യത വര്‍ദ്ധിപ്പിക്കുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ മുന്നാം സ്ഥാനാത്തായിരുന്നെങ്കിലും ഇരുമുന്നണികളെയും ഞെട്ടിപ്പിക്കുന്ന വോട്ടാണ് കൃഷ്ണദാസ് നേടിയത്. പിന്നീട് നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ആറ്റിങ്ങല്‍ മണ്ഡലത്തില്‍ പെടുന്ന കട്ടാകടയില്‍ ബിജെപി ശക്തി വര്‍ദ്ധിപ്പിച്ചതും. ഈയിടെ നടന്ന തദ്ദേശ തിരഞ്ഞെടുപ്പില്‍ മണ്ഡലത്തിലെ ആറോളം പഞ്ചായത്തുകളില്‍ നിര്‍ണായക ശക്തിയായി ബിജെപി വളര്‍ന്നതും കട്ടാകടയില്‍ ബിജെപി സ്ഥാനാര്‍ത്ഥിയുടെ പ്രതീക്ഷ വര്‍ദ്ധിപ്പിക്കുന്നു.
Top