ബി.ജെ.പി നേതാവിനെ പട്ടാപ്പകല്‍ വെടിവെച്ചുകൊന്നു; ബൈക്കിലെത്തിയ മൂന്ന് അക്രമികള്‍ വെടിയുതിര്‍ക്കുകയായിരുന്നു; ആക്രമണത്തിന് കാരണം രാഷ്ട്രീയ വൈരാഗ്യമെന്ന് സംശയം; ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

മുറാദാബാദ്: ഉത്തര്‍പ്രദേശിലെ മുറാദാബാദ് ജില്ലയില്‍ ബി.ജെ.പി നേതാവിനെ പട്ടാപ്പകല്‍ വെടിവെച്ചുകൊന്നു. സംഭാലിലെ ബി.ജെ.പി പ്രാദേശിക നേതാവ് അനൂജ് ചൗധരിയാണ് കൊല്ലപ്പെട്ടത്. വെടിയേറ്റ് നിലത്ത് വീണ ശേഷവും ഇയാള്‍ക്കുനേരെ തുടരെ വെടിയുതിര്‍ക്കുന്നതിന്റെ ഞെട്ടിക്കുന്ന സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തുവന്നു.

Read also: ദമ്പതിമാരെ മരിച്ച നിലയില്‍ കണ്ടെത്തി; സമീപത്ത് ആത്മഹത്യാകുറിപ്പ്; രോഗവും സാമ്പത്തിക പ്രതിസന്ധിയുമെന്ന് കുറിപ്പില്‍

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വ്യാഴാഴ്ച വൈകീട്ട് ഇയാളുടെ വീടിന് പുറത്താണ് കൊലപാതകം അരങ്ങേറിയത്. രാഷ്ട്രീയ വൈരാഗ്യമാണ് കാരണമെന്ന് സംശയിക്കുന്നതായി പ്രാഥമിക അന്വേഷണം നടത്തിയ ശേഷം പൊലീസ് അറിയിച്ചു.

Read also: യുവതിയെ കൊലപ്പെടുത്തിയത് ക്രൂരമായ മനസിക ശാരീരിക പീഡനങ്ങള്‍ക്ക് ശേഷം; പീഡനത്തിന്റെ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി; പീഡനം സഹിക്കാനാകാതെ വന്നതോടെ രേഷ്മ തന്നെ കൊല്ലാന്‍ നൗഷീദിനോട് ആവശ്യപ്പെട്ടു

ബൈക്കിലെത്തിയ മൂന്ന് അക്രമികള്‍ വെടിയുതിര്‍ക്കുകയായിരുന്നു. വെടിയേറ്റുവീണ ഇദ്ദേഹത്തെ മൊറാദാബാദിലെ ബൈറ്റ്സ്റ്റാര്‍ ആശുപ്രതിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വെടിവെപ്പ് നടന്ന വിവരം അറിഞ്ഞ് വൈകീട്ട് പൊലീസ് സ്ഥലത്തെത്തി. കുടുംബാംഗങ്ങളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ അമിത് ചൗധരി, അനികേത് എന്നിവര്‍ക്കെതിരെ കേസെടുത്തു കൂടുതല്‍ അന്വേഷണം നടക്കുകയാണെന്ന് മുറാദാബാദ് എസ്.എസ്.പി ഹേംരാജ് മീണ പറഞ്ഞു.

Top