പത്തനംതിട്ടയില്‍ സുരേന്ദ്രന്‍ റിസര്‍വ് ബഞ്ചില്‍..!! കോണ്‍ഗ്രസ് ഉന്നതനെ പ്രതീക്ഷിച്ച് ബിജെപി കേന്ദ്രനേതൃത്വം?

ന്യൂഡല്‍ഹി: പത്തനംതിട്ടയില്‍ ആര് സ്ഥാനാര്‍ഥിയാകുമെന്ന് തീരുമാനത്തിലെത്താന്‍ കഴിയാതെ ബി.ജെ.പി. രണ്ടാംഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്തിറക്കിയിട്ടും സ്ഥാനാര്‍ഥിയെ പ്രഖ്യപിച്ചിട്ടില്ല. ശനിയാഴ്ച പുലര്‍ച്ചെ ഒരുമണിയോടെയാണ് ബി.ജെ.പി. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി 36 മണ്ഡലങ്ങളിലെ രണ്ടാംഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്തിറക്കിയത്.

ആന്ധ്രാപ്രദേശിലെ 23 ലോക്സഭ മണ്ഡലങ്ങളിലെയും മഹാരാഷ്ട്രയിലെ ആറ് മണ്ഡലങ്ങളിലെയും ഒഡീഷയിലെ അഞ്ച് മണ്ഡലങ്ങളിലെയും സ്ഥാനാര്‍ഥികളെ രണ്ടാംഘട്ടത്തില്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനുപുറമേ അസമിലെയും മേഘാലയയിലെയും ഓരോ സ്ഥാനാര്‍ഥികളെയും ശനിയാഴ്ച പുലര്‍ച്ചെയോടെ പ്രഖ്യാപിച്ചു. അതേസമയം രണ്ടാംഘട്ട പട്ടികയില്‍ പ്രഖ്യാപിക്കുമെന്ന് പറഞ്ഞിരുന്ന പത്തനംതിട്ട മണ്ഡലത്തിലെ സ്ഥാനാര്‍ഥിയെ സംബന്ധിച്ച് ഇതുവരെ തീരുമാനമായിട്ടില്ല.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കോണ്‍ഗ്രസിലെ ഉന്നതന് നല്‍കാനാണ് സീറ്റ് ഇപ്പോഴും ഒഴിച്ചിട്ടിരിക്കുന്നതെന്നാണ് കേന്ദ്രത്തില്‍ നിന്നും ലഭിക്കുന്ന വിവരം. ഇന്നതനുമായുള്ള ചര്‍ച്ച വികസിക്കുകയാണ്. ഇതിനാല്‍ തന്നെ കെ. സുരേന്ദരന്റെ സ്ഥാനം ഉറച്ചിട്ടും പ്രഖ്യാപിക്കാനാകാത്തത്. ബിജെപിയ്ക്ക് സാധ്യതയുള്ള മണ്ഡലമായിട്ടാണ് പത്തനംതിട്ടയെ കണക്ക് കൂട്ടുന്നത്. കോണ്‍ഗ്രസ് ഉന്നതന്‍ എത്തിയില്ലെങ്കില്‍ മത്സരിക്കുന്നതിനാണ് റിസര്‍വ് ബഞ്ചില്‍ സുരേന്ദ്രനെ കരുതിവച്ചിരിക്കുന്നത്.

നേരത്തെ ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക പ്രസിദ്ധീകരിച്ചപ്പോള്‍ പത്തനംതിട്ട മാത്രം ഒഴിച്ചിട്ടായിരുന്നു കേരളത്തിലെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്. രണ്ടാംഘട്ടത്തില്‍ പത്തനംതിട്ടയിലെ സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുമെന്നായിരുന്നു ബി.ജെ.പി. നല്‍കിയിരുന്ന വിശദീകരണം. എന്നാല്‍ പത്തനംതിട്ട സംബന്ധിച്ച് പാര്‍ട്ടിക്കുള്ളില്‍ തര്‍ക്കം മുറുകിയതും ചില ചരട് വലികളുമാണ് സ്ഥാനാര്‍ഥി പ്രഖ്യാപനം വൈകാന്‍ കാരണമെന്നാണ് മറ്റൊരു സൂചന. ശ്രീധരന്‍പിള്ള സ്ഥാനാര്‍ഥിത്വത്തിനായി ഇപ്പോഴും ചരടുവലിക്കുന്നതായും റിപ്പോര്‍ട്ടുണ്ട്.

ബി.ജെ.പി. പുറത്തിറക്കിയിരിക്കുന്ന രണ്ടാംഘട്ട പട്ടികയില്‍ പുരിയിലെ സ്ഥാനാര്‍ഥിയെയും പ്രഖ്യാപിച്ചിട്ടുണ്ട്. ഡോ. സാംബിത് പാത്രയാണ് പുരിയിലെ ബി.ജെ.പി. സ്ഥാനാര്‍ഥി . പ്രധാനമന്ത്രി നരേന്ദ്രമോദി ഇവിടെ മത്സരിക്കുമെന്ന് നേരത്തെ അഭ്യൂഹമുണ്ടായിരുന്നു. എന്നാല്‍ ഈ അഭ്യൂഹങ്ങളെല്ലാം പൂര്‍ണമായും തള്ളിയാണ് ബി.ജെ.പി. പുരി ഉള്‍പ്പെടെയുള്ള മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്.

Top