ബിജെപി കേന്ദ്രനേതാക്കള്‍ക്ക് യെദ്യൂരപ്പ 1800 കോടി രൂപ കോഴ നല്‍കി; ഗഡ്കരിക്കും ജെയ്റ്റ്‌ലിക്കും നല്‍കിയത് 150 കോടി രൂപ വീതം; യെദ്യൂരപ്പയുടെ ഡയറി പുറത്ത്

ബിജെപി നേതാക്കള്‍ ഹവാല ഇടപാട് നടത്തിയതായി ദേശീയ മാധ്യമം. തെര‌ഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെയാണ് ബി.ജെ.പിയെ വെട്ടിലാക്കി കേന്ദ്രനേതാക്കള്‍ കൈക്കൂലി വാങ്ങിയ കണക്കുകളും ‌തെളിവുകളും കാരവന്‍ മാഗസിന്‍ പുറത്തുവിട്ടിരിക്കുന്നത്.

ആദായ നികുതി വകുപ്പിന്റെ കൈവശമുള്ള ബി.ജെ.പി കര്‍ണാടക അദ്ധ്യക്ഷന്‍ ബി.എസ്.യെദ്യൂരപ്പയുടെ ഡയറിയാണ് മാഗസിന്‍ പുറത്തുവിട്ടത്. കേന്ദ്രമന്ത്രിമാരായ നിതിന്‍ ഗഡ്കരി, അരുണ്‍ ജെയ്‌റ്റ്ലി, രാജ്‌നാഥ് സിംഗ് തുടങ്ങിയ ബി.ജെ.പിയുടെ കേന്ദ്രനേതാക്കള്‍ 1800 കോടി രൂപ കൈക്കൂലി വാങ്ങിയതായാണ് ആരോപണം. 1800 കോടിയോളം വിവിധ നേതാക്കള്‍ക്ക് കൈമാറിയതായി യെദ്യൂരപ്പ രേഖപ്പെടുത്തിയിട്ടുണ്ട്. ബിജെപി കേന്ദ്രനേതൃത്വത്തിന് 1000 കോടി രൂപ നല്‍കി. നിതിന്‍ഗഡ്കരിക്കും അരുണ്‍ ജെയ്റ്റ്‌ലിക്കും 150 കോടി രൂപ വീതം നല്‍കി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഗഡ്കരിയുടെ മകന്റെ വിവാഹത്തിന് 10 കോടി നല്‍കി. രാജ്‌നാഥ് സിംഗിന് 100 കോടി, അദ്വാനിക്കും മുരളീമനോഹര്‍ ജോഷിക്കും 50 കോടി വീതം നല്‍കി. ജഡ്ജിമാര്‍ക്ക് 500 കോടി രൂപ നല്‍കിയതായും സ്വന്തം കൈപ്പടയില്‍ യെദ്യൂരപ്പ എഴുതിയ ഡയറിയില്‍ പറയുന്നു. ഡയറിയിലെ എല്ലാ പേജിലും യെദ്യൂരപ്പയുടെ ഒപ്പുണ്ട്. അതേസമയം കോഴ വാങ്ങിയ  ബി.ജെ.പി നേതാക്കള്‍ക്കെതിരെ അന്വേഷണം വേണമെന്ന് കോണ്‍ഗ്രസ് കാവല്‍ക്കാരന്‍ കള്ളനാണെന്ന് ഇതോടെ തെളിയുമെന്നും കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിംഗ് സുര്‍ജേവാല വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

Top