മമതയും തകരുന്നു..!! ബിജെപിയിലേയ്ക്ക് ഒഴുക്ക് തുടങ്ങി; മൂന്ന് തൃണമൂല്‍ എംപിമാര്‍ പാര്‍ട്ടി വിടും

ന്യുഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കഴിവിനൊത്ത പ്രകടനം കാഴ്ചവയ്ക്കാന്‍ കഴിയാത്ത തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്നും ബിജെപിയിലേയ്ക്ക് ഒഴുക്ക് തുടങ്ങി. പശ്ചിമ ബംഗാളിലെ ഭരണ കക്ഷിയായ തൃണമൂലിനെ ഉപേക്ഷിക്കുന്നവരില്‍ മുതിര്‍ന്ന നേതാക്കളും ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മമത ബാനര്‍ജിക്കേല്‍ക്കുന്ന കനത്ത അടിയാണ് ഈ കോഴിഞ്ഞുപോക്ക്.

തൃണമൂല്‍ കോണ്‍ഗ്രസിലെ മൂന്ന് എം.എല്‍.എമാര്‍ തിങ്കളാഴ്ച വൈകിട്ട് ഡല്‍ഹിയിലെത്തി. ഇവര്‍ ഇന്ന് ബി.ജെ.പിയില്‍ ചേര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ട്. ടി.എം.സി മുന്‍ നേതാവും നിലവില്‍ ബി.ജെ.പി നേതാവുമായ മുകുള്‍ റോയിയുടെ മകന്‍ സുബ്രാങ്ഷു റോയ്, സുനില്‍ സിംഗ്, ശില്‍ഭദ്ര ദത്ത എന്നീ എം.എല്‍.എമാരണ് ഡല്‍ഹിയില്‍ എത്തിയിരിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിനു പിന്നാലെ സുബ്രാങ്ഷു റോയിലെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിരുന്നു. മുകുള്‍ റോയിക്കൊപ്പാമാണ് ഇവര്‍ മൂന്നു പേരും കൊല്‍ക്കൊത്തയില്‍ നിന്ന് പുറപ്പെട്ടത്. മമത ബാനര്‍ജിയുമായുള്ള അഭിപ്രായ ഭിന്നതയെ തുടര്‍ന്ന് 2017ല്‍ മുകുള്‍ റോയ് ബി.ജെ.പിയിലേക്ക് ചേക്കേറിയിരുന്നു.

ബാരക്പോറ ലോക്സഭാ മണ്ഡലത്തിന്റെ പരിധിയിലുള്ള നിയമസഭാ മണ്ഡലങ്ങളെയാണ് ഈ മൂന്ന് എം.എല്‍.എമാരും പ്രതിനിധീകരിക്കുന്നത്. ഇവിടെ രണ്ടു തവണ ടി.എം.സി എം.പിയായിരുന്ന ദിനേശ് ത്രിവേദിയെ ഇത്തവണ ബി.ജെ.പിയുടെ അര്‍ജുണ്‍ സിംഗ് പരാജയപ്പെടുത്തിയിരുന്നു.

മുന്‍ ടി.എം.സി എം.എല്‍.എ ആയ അര്‍ജുന്‍ സിംഗും മറ്റ് ഏതാനും നേതാക്കളും അടുത്തകാലത്താണ് ബി.ജെ.പിയില്‍ ചേര്‍ന്നത്. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ പുറത്താക്കപ്പെട്ട സുബ്രാങ്ഷു റോയ് ബി.ജെ.പിയില്‍ ചേരുമെന്നും നേരത്തെ വ്യക്തമാക്കിയിരുന്നു.

Top