എംപി ആകുന്നതൊക്കെ കൊള്ളാം; ഉടന്‍ തന്നെ വലിയ പ്രഖ്യാപനങ്ങളൊന്നും നടത്തിയേക്കരുതെന്ന് സുരേഷ് ഗോപിയോട് മമ്മൂട്ടി

mammootty-suresh-gopi

ദില്ലി: രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്ത പ്രശസ്ത താരം സുരേഷ് ഗോപിക്ക് ഉപദേശവുമായി മമ്മൂട്ടിയെത്തി. എംപിയാകുന്നതൊക്കെ കൊള്ളാം, ഉടന്‍ തന്നെ വലിയ പ്രഖ്യാപനങ്ങളൊന്നും നടത്തിയേക്കരുതെന്ന് മമ്മൂട്ടി പറഞ്ഞു. ഒരു എംപിക്ക് അതിന്റേതായ പരിമിതികളൊക്കെ ഉണ്ടെന്നും മമ്മൂട്ടി ഉപദേശിച്ചു.

പരിമിതികള്‍ മനസിലാക്കി വേണം ഓരോ കാര്യങ്ങളില്‍ തീരുമാനം എടുക്കേണ്ടതെന്നും മമ്മൂട്ടി പറഞ്ഞു കൊടുത്തു. ഭാര്യയും മക്കളുമൊത്തായിരുന്നു സുരേഷ് ഗോപി ദില്ലിയില്‍ എത്തിയത്. ആയിരങ്ങള്‍ സാക്ഷി നില്‍ക്കെ സുരേഷ് ഗോപി സത്യപ്രതിജ്ഞ ചെയ്യുകയായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എംപിയാകുന്ന ചടങ്ങില്‍ കുടുംബത്തിനൊപ്പം മലയാള സിനിമയില്‍ നിന്ന് മോഹന്‍ലാലും മമ്മൂട്ടിയും ഉണ്ടാകണമെന്ന് സുരേഷ് ഗോപി നേരത്തെ പറഞ്ഞിരുന്നു. മോഹന്‍ലാല്‍ വിദേശത്തായതിനാല്‍ ചടങ്ങില്‍ എത്താനായില്ല.

Top