2019ല്‍ പ്രകാശം നിറയും; പ്രകാശ് രാജും രാഷ്ട്രീയത്തിലേക്ക്

ബംഗളൂരു: 2019ല്‍ ഇന്ത്യയില്‍ രാഷ്ട്രീയം എങ്ങോട്ടേക്കെന്ന ആകാംക്ഷയിലാണ് പൊതുജനവും രാഷ്ടരീയ ചിന്തകരുമൊക്കെ. ഇപ്പോഴിതാ ആ ചിന്തകള്‍ക്ക് കൂടുതല്‍ ഉണര്‍വേകി നടന്‍ പ്രകാശ് രാജും. സ്‌റ്റൈല്‍ മന്നന്‍ രജനികാന്തിനും ഉലകനായകന്‍ കമല്‍ഹാസനും പിന്നാലെ പ്രകാശ് രാജും രാഷ്ട്രീയത്തിലേക്ക് പിച്ചവെക്കുകയാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കുമെന്ന് പ്രകാശ് രാജ് കഴിഞ്ഞ ദിവസം അറിയിച്ചു. ട്വിറ്ററില്‍ പുതുവത്സര ആശംസ നേര്‍ന്നുള്ള ട്വീറ്റിലായിരുന്നു പ്രകാശ് രാജിന്റെ അപ്രതീക്ഷിത പ്രഖ്യാപനം.
അദ്ദേഹത്തിന്റെ ട്വീറ്റ് ഇങ്ങനെ:

പുതിയ തുടക്കമാണ്, വലിയ ഉത്തരവാദിത്വവും. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കാന്‍ തീരുമാനിച്ചു. നിങ്ങളുടെ പിന്തുണ ആവശ്യമാണെന്ന് പ്രകാശ് രാജ് പറഞ്ഞു. ഏതു മണ്ഡലത്തിലാണ് മത്സരിക്കുക എന്നത് ഉടന്‍ അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News

സംഘപരിവാറിന്റെയും ബിജെപിയുടെയും നീക്കങ്ങള്‍ക്കെതിരെ ശക്തമായി പ്രതികരിച്ച് പ്രകാശ് രാജ് രംഗത്തെത്തിയിരുന്നു. അതുകൊണ്ടു തന്നെ പ്രകാശ് രാജിന്റെ രാഷ്ട്രീയ പ്രവേശനം സംഘപരിവാറിനും ബിജെപിക്കും തിരിച്ചടിയാകുമെന്ന് ഉറപ്പാണ്.

Top