‘കള്ളം പറഞ്ഞാല്‍ കാക്ക കൊത്തും’; ആം ആദ്മി പാര്‍ട്ടി എം.പിയുടെ ചിത്രം പങ്കുവച്ച് ട്രോളി ബിജെപി

ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടി എം.പിയെ കാക്ക കൊത്തുന്ന ചിത്രം പങ്കുവച്ച് ട്രോളി ബിജെപി. രാജ്യസഭാംഗമായ രാഘവ് ഛദ്ദയുടെ ചിത്രം ട്വിറ്റര്‍ ആക്കൗണ്ടിലാണ് ബിജെപി ഡല്‍ഹി ഘടകം ഷെയര്‍ ചെയ്തത്. കള്ളം പറഞ്ഞാല്‍ കാക്ക കൊത്തും എന്ന ഹിന്ദി പഴഞ്ചൊല്ലാണ് പങ്കുവച്ചിരിക്കുന്നത്. ‘കള്ളം പറഞ്ഞാല്‍ കാക്ക കൊത്തും, ഇന്നുവരെ ഈ ചൊല്ല് കേട്ടിട്ടേയു. ഇന്നാണ് ഏത് കള്ളം പറഞ്ഞയാളെയാണ് കാക്ക കൊത്തുകയെന്ന് കാണാനായത്.’ എന്നാണ് മൂന്ന് ചിത്രങ്ങള്‍ പങ്കുവച്ച് ട്വീറ്റില്‍ കുറിച്ചിരിക്കുന്നത്.

പിടിഐയുടെ ഫോട്ടോഗ്രാഫര്‍ ഷഹബാസ് ഖാന്‍ പാര്‍ലമെന്റ് പരിസരത്തുനിന്നും എടുത്ത ചിത്രങ്ങളാണ് ബിജെപി പങ്കുവച്ചത്. മൊബൈലില്‍ സംസാരിച്ച് നടക്കുകയായിരുന്ന രാഘവ് ഛദ്ദയുടെ തലയുടെ അടുത്തേക്ക് കാക്ക വരുന്നതും ശേഷം കൊത്തുന്നതും കാക്കയുടെ ആക്രമണത്തില്‍ നിന്ന് രക്ഷ നേടാന്‍ ഛദ്ദ ശ്രമിക്കുന്നതുമാണ് ചിത്രങ്ങളിലുള്ളത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതേസമയം ബിജെപി ട്രോളിന് രാഘവ് മറുപടിയും കുറിച്ചിട്ടുണ്ട്. രാമന്‍ സീതയോട് കലിയുഗം വരുമ്പോള്‍ ഹംസങ്ങള്‍ ധാന്യവും കാക്കകള്‍ മുത്തും തിന്നുമെന്ന് പറഞ്ഞിട്ടുണ്ടെന്നും ഇന്ന് അത് കണ്ടതായുമാണ് രാഘവ് പറഞ്ഞത്.

Top