മൂന്നാം മുന്നണി:ബിജെപിയെ പിന്തുണച്ച് ജി മാധവന്‍ നായര്‍

കൊച്ചി:ബിജെപിയെ പിന്തുണച്ച് ജി മാധവന്‍ നായര്‍. എല്‍ഡിഎഫിനോടും യുഡിഎഫിനോടും കേരളത്തിലെ ജനങ്ങള്‍ക്ക് താത്പര്യമില്ലെന്ന് അദ്ദേഹം പറഞ്ഞു.ജനങ്ങളുടെ അതൃപ്തി വോട്ടായി മാറിയാല്‍ ബിജെപി കേരളത്തില്‍ അധികാരത്തിലെത്തുമെന്ന് ജി മാധവന്‍ നായര്‍ പറഞ്ഞു

എസ്.എന്‍.ഡി.പി നേതൃത്വം നല്‍കിക്കൊണ്ട് രൂപീകരിക്കാന്‍ പോവുന്ന മൂന്നാം മുന്നണിക്ക് പിന്തുണുമായി ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍മാന്‍ ജി. മാധവന്‍ നായര്‍. വികസനത്തില്‍ ഊന്നിയുള്ള ഭരണ സംവിധാനം കേരളത്തില്‍ വരണമെന്ന് അദ്ദേഹം പറഞ്ഞു. വികസനത്തിന്റെ കാര്യത്തില്‍ കേരളം ഇപ്പോള്‍ പുറകിലാണെന്നും മാധവന്‍ നായര്‍ പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ജനങ്ങളെ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള വികസനമാണ് വേണ്ടത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങളെ ഉള്‍പ്പെടുത്തി നടത്തുന്ന വികസന പ്രവര്‍ത്തനങ്ങള്‍ പ്രതീക്ഷ നല്‍കുന്നതാണ്. അതിനാല്‍ തന്നെ വികസന അജണ്ട നടപ്പാക്കുന്ന ബി.ജെ.പിയോട് യോജിക്കുന്നതില്‍ തെറ്റില്ലെന്നും നായര്‍ പറഞ്ഞു. ഹിന്ദു എന്ന് പറഞ്ഞാല്‍ എല്ലാ സമൂഹവും ഉള്‍പ്പെടുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.എസ്.എന്‍.ഡി.പിയുടെ കേരളയാത്രയ്ക്ക് രക്ഷാധികാരി ആവുന്നതില്‍ തനിക്ക് എതിര്‍പ്പില്ലെന്നും മാധവന്‍ നായര്‍ പറഞ്ഞു.

 

Top