പശുവിനെ കൊല്ലുന്നവനെ വധിക്കണമെന്നാണ് വേദങ്ങള്‍ പറയുന്നത്:ആര്‍.എസ്.എസ്

ന്യൂഡല്‍ഹി: ദാദ്രിയിലെ കൊലപാതകത്തിന്നെതിരെ രാജ്യമാകമാനം വികാരങ്ങള്‍ ഉയര്‍ന്നപ്പോള്‍ ദാദ്രി കൊലപാതകത്തെ ന്യായീകരിച്ചു ആര്‍എസ്എസ് മുഖവാരികയായ പാഞ്ചജന്യയുടെ കവര്‍‌സ്റ്റോറി. പശുക്കളെ കൊല്ലുന്ന പാപികളെ വധിക്കാന്‍ വേദങ്ങള്‍ നിര്‍ദ്ദേശിക്കുന്നുണ്ടെന്നാണ് ഈ കവര്‍ സ്റ്റോറിയില്‍ പറയുന്നത്. മദ്രസകളും, മുസ്ലിം മതപണ്ഡിതരും പശുവിനെയും മറ്റും കൊന്നു ഇന്ത്യന്‍ പാരമ്പര്യത്തിനു എതിരായി പ്രവര്‍ത്തിക്കുകയാണെന്ന് പാഞ്ചജന്യ പറയുന്നു.
ദാദ്രി സംഭവത്തില്‍ പ്രതിഷേധിച്ച് എഴുത്തുകാര്‍ പുരസ്‌കാരങ്ങള്‍ തിരിച്ചുനല്‍കിയതില്‍ പ്രതിഷേധിച്ചാണ് ലേഖനം. പശുവിനെ കൊല്ലുന്നവരെ വധിക്കാമെന്നാണ് വേദങ്ങളില്‍ പ്രതിപാദിച്ചിരിക്കുന്നതെന്നാണ് പാഞ്ചജന്യത്തിന്റെ കവര്‍‌സ്റ്റോറിയില്‍ പറയുന്നത്.

മദ്രസകളും മുസ്‌ലിംനേതാക്കളും ഇന്ത്യയുടെ മഹത്തായ പാരമ്പര്യം തകര്‍ക്കാനാണ് ശ്രമിക്കുന്നത്. ഇത്തരം ചില തെറ്റായ ധാരണകളുടെ അടിസ്ഥാനത്തിലാണ് അഖ്‌ലാഖ് പശുവിനെ വധിച്ചത്. ഇക്കാര്യത്തില്‍ എന്തുകൊണ്ടാണ് എഴുത്തുകാര്‍ മൗനികളായിരിക്കുന്നതെന്നും മുഖപ്രസംഗം ചോദിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പശുവിനെ കൊല്ലുന്നവരെ വധിക്കാമെന്നാണ് വേദങ്ങളില്‍ പ്രതിപാദിച്ചിട്ടുള്ളത്. ഇത് നിരവധി പേരുടെ ജീവിതത്തിന്റെയും മരണത്തിന്റെയും കാര്യമാണ്. തുഫൈല്‍ ചതുര്‍വേദി എഴുതിയ ഇസ് ഉട്പാട് കെ ഉസ് പാര്‍( അസ്വസ്തതയുടെ മറുവശം) എന്ന ലേഖനത്തിലാണ് ദാദ്രി സംഭവത്തെ മഹത്വത്കരിക്കുന്നത്.

Top