പ്രണബിനെ പ്രധാനമന്ത്രിയാക്കാന്‍ വെങ്കിട്ടരാമന്‍ ആഗ്രഹിച്ചു, രാജീവ് സമ്മതിച്ചില്ല

ന്യൂഡല്‍ഹി: വി.പി. സിങ് സര്‍ക്കാര്‍ 1990 ല്‍ അധികാരത്തില്‍ നിന്നും പുറത്തായപ്പോള്‍ പ്രണബ് മുഖര്‍ജിയെ പ്രധാനമന്ത്രിയാക്കാന്‍ രാഷ്ട്രപതി ആര്‍. വെങ്കിട്ടരാമന്‍ ആഗ്രഹിച്ചിരുന്നെങ്കിലും സോഷ്യലിസ്റ്റ് നേതാവായിരുന്ന ചന്ദ്രശേഖറിനെ പ്രധാനമന്ത്രിയാക്കാന്‍ കരുക്കള്‍ നീക്കിയത് രാജീവ് ഗാന്ധിയായിരുന്നെന്ന് വിവാദ വെളിപ്പെടുത്തല്‍ . മുതിര്‍ന്ന നേതാവും ഇന്ദിരാഗാന്ധിയുടെ സഹചാരിയുമായിരുന്ന എം.എല്‍. ഫൊത്തേദാര്‍ ആണ് ഏ വെളിപ്പെടുത്തല്‍ നടത്തിയത്. എം.എല്‍. ഫൊട്ടേദാര്‍. ‘ദി ചിനാര്‍ ലീവ്സ്’ എന്ന പേരില്‍ അടുത്ത ദിവസം പുറത്തിറങ്ങാനിരിക്കുന്ന പുസ്തകത്തിലാണ് കോണ്‍ഗ്രസിന് തലവേദനയായി പുതിയ വെളിപ്പെടുത്തല്‍.
1990ല്‍ വി.പി സിങ് സര്‍ക്കാര്‍ രാജിവെച്ചയുടന്‍ പുതിയ മന്ത്രിസഭാ രൂപവത്കരണവുമായി ബന്ധപ്പെട്ട് വെങ്കട്ടരാമനെ കണ്ടപ്പോഴാണ് മുതിര്‍ന്ന നേതാവ് പ്രണബ് മുഖര്‍ജിയെ പ്രധാനമന്ത്രിയാക്കാന്‍ അദ്ദേഹം താല്‍പര്യം അറിയിച്ചത്. രാജീവ് ഗാന്ധി അനുകൂലിച്ചാല്‍ പ്രണബ് അന്നു വൈകുന്നേരം തന്നെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുമെന്ന് വെങ്കട്ടരാമന്‍ അറിയിച്ചതായി ഫൊട്ടേദാര്‍ പറയുന്നു.Rajiv-Gandhi-backed-Chandra-Shekhar
ഇക്കാര്യത്തില്‍ വ്യക്തിപരമായ ആശങ്ക അറിയിച്ചപ്പോള്‍ ആരെയും പ്രധാനമന്ത്രിയായി നിയമിക്കാന്‍ പ്രസിഡന്‍റിന് അധികാരമുണ്ടെന്നും തന്‍െറ ഇഷ്ടം രാജീവിനെ അറിയിക്കണമെന്നുമായിരുന്നു രാഷ്ട്രപതിയുടെ മറുപടി. ചന്ദ്രശേഖറിനെ ആക്കുന്നതിനെതിരായ അഭിപ്രായങ്ങളും അദ്ദേഹം പങ്കുവെച്ചു. എന്നാല്‍, കോണ്‍ഗ്രസില്‍ സാധ്യതകളുടെ വഴിയടയുകയും ഒടുവില്‍ ചന്ദ്രശേഖര്‍തന്നെ പ്രധാനമന്ത്രിയാകുകയു
മായിരുന്നു.
പിന്നീട് പ്രധാനമന്ത്രിപദത്തില്‍ മന്‍മോഹന്‍ സിങ്ങിനെ പരിഗണിക്കുന്ന ഘട്ടത്തില്‍ ഒരിക്കല്‍കൂടി പ്രണബിന്‍െറ പേര് ഉയര്‍ന്നുവന്നപ്പോള്‍ ആശയക്കുഴപ്പമൊഴിവാക്കാന്‍ മമത ബാനര്‍ജി നിര്‍ദേശിച്ചതനുസരിച്ച് രാഷ്ട്രപതിയായി അദ്ദേഹത്തെ ഏകകണ്ഠമായി തെരഞ്ഞെടുക്കുകയായിരുന്നുവെന്നും പുസ്തകം പറയുന്നു.
പാര്‍ട്ടിയില്‍ തന്‍െറ പിന്‍ഗാമിയായി പ്രണബിനെയോ പി.വി. നരസിംഹറാവുവിനെയോ പരിഗണിക്കാമെന്ന് ഇന്ദിരാഗാന്ധി ആദ്യം തീരുമാനിച്ചിരുന്നതായും ഇതു പിന്നീട് രാജീവിലത്തെുകയായിരുന്നുവെന്നും പുസ്തകം പരാമര്‍ശിക്കുന്നുണ്ട്.

Top