ബാര്‍ കോഴക്കേസില്‍ മാണിയെ കുടുക്കിയത് ചെന്നിത്തല തന്നെ; മാണിയെ തോല്‍പ്പിക്കാന്‍ ശ്രമിച്ചു

mani

പത്തനംതിട്ട: ബാര്‍ കോഴക്കേസ് കുത്തിപൊക്കി ഇത്ര വഷളാക്കിയത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണെന്ന് കേരള കോണ്‍ഗ്രസ്. പാലായില്‍ കെ.എം.മാണിയെ തോല്‍പ്പിക്കാന്‍ ശ്രമിച്ചു. മാണിയെ തോല്‍പ്പിക്കാന്‍ എം.എം.ജേക്കബ് നേരിട്ടിറങ്ങിയെന്നും നേതാക്കള്‍ ആരോപിച്ചു.

പൂഞ്ഞാറില്‍ കേരള കോണ്‍ഗ്രസ് തോറ്റതിനു കാരണം കോണ്‍ഗ്രസാണ്. പി.സി.ജോര്‍ജിനെ കോണ്‍ഗ്രസിലെ ഒരു വിഭാഗം സാമ്പത്തികമായും സഹായിച്ചു. അദ്ദേഹത്തിനെതിരെ പ്രസംഗിക്കാന്‍ പോലും കൂട്ടാക്കിയില്ലെന്നും ചരല്‍ക്കുന്നിലെ യോഗത്തില്‍ നേതാക്കള്‍ ആരോപിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

യുഡിഎഫില്‍ തുടരണോ എന്ന കാര്യത്തില്‍ അന്തിമ തീരുമാനം ക്യാംപ് സമാപിക്കുന്ന ഇന്ന് എടുക്കുമെന്നും കെ.എം. മാണി ഇന്നലെ പറഞ്ഞിരുന്നു. നിലപാട് ഇപ്പോള്‍ പ്രഖ്യാപിക്കുന്നില്ല. പുനഃപരിശോധിക്കണോ എന്നു ക്യാംപ് ചര്‍ച്ച ചെയ്യും. അഞ്ചു മിനിറ്റില്‍ തീരുമാനം പ്രഖ്യാപിക്കാന്‍ കഴിയില്ല. പാര്‍ട്ടിക്ക് ഇതു നിര്‍ണായക സാഹചര്യമാണെന്നും മാണി പറഞ്ഞിരുന്നു.

Top