കെപിസിസിക്ക് പുതിയ പ്രസിഡന്റ് വരും; സുധീരനെതിരെ എംഎം ഹസന്‍

mm-hasan

തിരുവനന്തപുരം: സുധീരനെതിരെ പരസ്യ വിമര്‍ശനവുമായി എംഎം ഹസന്‍ രംഗത്ത്. പാര്‍ട്ടിയില്‍ പ്രശ്‌നങ്ങള്‍ നടക്കുന്നതിനിടെയാണ് വിഎം സുധീരനെതിരെ ഹസന്‍ തുറന്നടിച്ചത്. കെപിസിസി പ്രസിഡന്റ് സുധീരനെ മാറ്റേണ്ടതില്ലെന്ന് രാഹുല്‍ ഗാന്ധിവരെ പറഞ്ഞപ്പോള്‍ കെപിസിസിക്ക് പുതിയ പ്രസിഡന്റ് വരുമെന്ന വാദവുമായിട്ടാണ് ഹസന്‍ രംഗത്തെത്തിയത്.

ഗ്രൂപ്പുകളെ അപലപിക്കാന്‍ ആര്‍ക്കും അര്‍ഹതയില്ലെന്നും ഗ്രൂപ്പിനെ വിമര്‍ശിക്കുന്നവര്‍ തെരഞ്ഞെടുപ്പിനെ ഭയമുളളവരാണെന്നും ഹസന്‍ പ്രതികരിച്ചു. ഉമ്മന്‍ചാണ്ടി കെപിസിസി പ്രസിഡന്റ് ആകുന്നത് ഗുണകരമാണ്. പക്ഷെ ആ സ്ഥാനത്തേക്ക് ഇല്ലെന്ന് അദ്ദേഹം വ്യക്തമാക്കി കഴിഞ്ഞെന്നും ഹസ്സന്‍ തിരുവനന്തപുരത്ത് പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇത് ആദ്യമായല്ല സുധീരനെതിരെ പരസ്യ വിമര്‍ശനവുമായി ഹസന്‍ രംഗത്തെത്തുന്നത്. തെരഞ്ഞെടുപ്പില്‍ വേണ്ടത്ര മുന്നൊരുക്കങ്ങള്‍ ഉണ്ടായിട്ടില്ലെന്നും മതേതരത്വ നിലപാടില്‍ ആത്മാര്‍ത്ഥതയുണ്ടെന്ന തോന്നല്‍ പോലും ഉണ്ടാക്കിയിട്ടില്ലെന്നും തോല്‍വിയുടെ ഉത്തരവാദിത്വം ഉമ്മന്‍ചാണ്ടിക്ക് മാത്രമല്ല സുധീരനും ഉണ്ടെന്നും എംഎം ഹസന്‍ ആരോപിച്ചിരുന്നു. നേതൃമാറ്റം വേണം പുനസംഘടന അനിവാര്യമെന്നും ഹസന്‍ പറഞ്ഞു.

നിയമസഭാ തെരഞ്ഞെടുപ്പു പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് തമിഴ്നാട് പിസിസി പ്രസിഡന്റ് രാജിവെച്ചത് തീര്‍ത്തും മാതൃകാപരമാണെന്നും സുധീരനെ ലക്ഷ്യമിട്ട് ഹസന്‍ പറഞ്ഞിരുന്നു. തോല്‍വിയുടെ ഉത്തരവാദിത്വം ഏറ്റെടുത്തത് തമിഴ്നാട് പിസിസി പ്രസിഡന്റ് രാജിവെച്ചത് മാതൃകപരമാണ് .ഹൈക്കമാന്റ് വിലക്കുള്ളതിനാല്‍ താനൊന്നും തുറന്ന് പറയുന്നില്ലെന്നും എംഎം ഹസന്‍ പറഞ്ഞു.

കേരളത്തില്‍ കോണ്‍ഗ്രസ്സില്‍ സംഘടന തെരഞ്ഞെടുപ്പ് നടത്താന്‍ ഉന്നതതല യോഗത്തില്‍ തീരുമാനമായിരുന്നു. രാഹുലുമായുള്ള കോണ്‍ഗ്രസ് നേതാക്കളുടെ ചര്‍ച്ചയിലാണ് തീരുമാനമായത്. ചര്‍ച്ചയ്ക്കു ശേഷം കേരളത്തിന്റെ ചുമതലയുള്ള മുകുള്‍ വാസ്നിക് ആണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്.

മൂന്നു മണിക്കൂറോളം നീണ്ട ചര്‍ച്ചയ്ക്കൊടുവിലാണ് തീരുമാനങ്ങള്‍ മാധ്യമങ്ങള്‍ക്കു മുന്‍പില്‍. വിശദീകരിച്ചത്. സംഘടന തെരഞ്ഞെടുപ്പ് നടക്കുന്നതിന്റെ മുന്നോടിയായി കോണ്‍ഗ്രസ്സിന്റെ എല്ലാ തലത്തിലും പുനസംഘടന നടത്താനും തീരുമാനമായിട്ടുണ്ട്. മൂന്നു മാസത്തിനുള്ളില്‍ പുന:സംഘടന പ്രക്രിയ പൂര്‍ത്തീകരിക്കാനാണ് തീരുമാനം. വിഎം സുധീരനെ കെപിസിസി അധ്യക്ഷസ്ഥാനത്ത് നിന്ന് നീക്കേണ്ടെന്നും തീരുമാനമായിരുന്നു.

Top