ജഗദീഷും സിദ്ധിഖും കോണ്‍ഗ്രസ്സ് പാനലില്‍ ജനവിധി തേടും.താരപോരാട്ടത്തിന് പത്തനാപുരം ഒരുങ്ങി.

തിരുവനന്തപുരം:സിനിമ താരങ്ങള്‍ രാഷ്ട്രീയത്തില്‍ ഇറങ്ങുന്നതും തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതും തമിഴ്‌നാട്ടിലും ഉത്തരേന്ത്യയിലുമൊക്കെ വലിയ ഫാഷനാണ്.എന്നാല്‍ കേരളത്തില്‍ ഈ തരംഗം പരാജയപ്പെട്ട ഒന്നാണെന്ന് വിശ്വസിച്ചിരിക്കുമ്പോഴാണ് അമ്മയുടെ പ്രസിഡന്റ് കൂടിയായ ഇന്നസെന്റ് സ്ഥാനാര്‍ത്ഥിയായി രംഗപ്രവേശം ചെയ്തത്.മിന്നുന്ന വിജയം നേടി ഇന്നസെന്റ് പാര്‍ലമെന്റില്‍ എത്തിയതോടെ സിനിമക്കാര്‍ക്കും ആവെശം മൂത്തു.ഏറ്റവും ഒടുവില്‍ ഈ ആവേശം കയറിയിരിക്കുന്നത് ജഗദീഷിനും,സിദ്ധിഖിനുമാണ്.

നടന്‍ ജഗദീഷ് പത്തനാപുരത്ത് കെബി ഗണേശ്കുമാറിനെതിരെ കോണ്‍ഗ്രസ്സ് സ്വതന്ത്രനായി മത്സരിക്കുമെന്ന് ഏതാണ്ട് ഉറപ്പായി.ഇന്ന് രാവിലെ ഇന്ദിര ഭവനിലെത്തിയ താരം കെപിസിസി അധ്യക്ഷനുമായി അരമണിക്കൂരിലധികം രാഷ്ട്രീയ ചര്‍ച്ച നടത്തി.കഴിഞ്ഞ തവണ യുഡിഎഫ് പക്ഷത്ത് നിന്ന് മത്സരിച്ച് വിജയിച്ച ഗണേശന്‍ ഇടതുമുന്നണിക്കായാണ് ഇത്തവണ മത്സരിക്കുന്നത്.പത്തനാപുരം ഏറ്റെടുക്കാന്‍ കോണ്‍ഗ്രസ്സ് തീരുമാനിച്ചതോടെ അവിടെ ആര് സ്ഥാനാര്‍ത്ഥിയാക്ം എന്ന കാര്യത്തിലും തര്‍ക്കം തുടങ്ങിയിരുന്നു.ഇത് കൂടി പരിഹരിക്കാനാണ് ജഗദീഷ് എന്ന ഫൊര്‍മുല കോണ്‍ഗ്രസ്സ് നേതൃത്വം മുന്നോട്ട് വെച്ച്ത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇത് പ്രദേശിക പ്രവര്‍ത്തകര്‍ അംഗീകരിക്കുമെന്നാണ് ഒടുവിലത്തെ വിവരം.ജഗദീഷ് വന്നാല്‍ മണ്ഡലം ഏത് വിധേനെയും ജയിക്കാനാകുമെന്നാണ് യുഡിഎഫിന്റെ കണക്കുകൂട്ടല്‍.കഴിഞ്ഞ തവണ തന്നെ ജഗദീഷ് കോണ്‍ഗ്രസ്സ് നേതൃത്വത്തോട് സീറ്റ് ആവശ്യപ്പെട്ടിരുന്നു.ഇത്തവണത്തെ സവ്കിശേഷ സാഹചര്യം കൂടി പരിഗണിച്ചാണ് ജഗദീഷിന്റെ പേര് കൂടി ഉള്‍പ്പെടുത്തിയതെന്നാണ് അറിയുന്നത്.എന്നാല്‍ ഇതിന് എഐസിസിയുടെ അംഗീകാരം കൂടി വേണ്ടതുണ്ട്.
മറ്റൊരു കോണ്‍ഗ്രസ്സ് അനുഭാവിയായ സിദ്ധിഖ് അരൂരില്‍ നിന്നായിരിക്കും ജനവിധി തേടുക.കെആര്‍ ഗൗരിയമ്മയുടെ ജെഎസ്എസ് മുന്നണി വിട്ടതോടെ ഈ സീറ്റ് ഒഴിവ് വന്നിട്ടുണ്ട്.ഇത് കോണ്‍ഗ്രസ്സ് ഏറ്റെടുത്ത് സിദ്ധിഖിനെ അവിടെ സ്വതന്ത്ര വേഷത്തില്‍ രംഗത്തിറക്കാനാണ് ശ്രമം.സിപിഎമ്മിലെ എഎ ആരിഫാണ് ഇവിടെ നിലവിലെ എംഎല്‍എ.അദ്ധേഹം മത്സരിക്കുമെന്ന കണക്കുകൂട്ടലിലാണ് കോണ്‍ഗ്രസ് ശക്തമായ മത്സരത്തിന് സിദ്ധിഖിനെ ഇരക്കുന്നത്.യുഡിഎഫിന് നല്ല സാധ്യതയുള്ള മണ്ഡലത്തില്‍ സിദ്ധിഖിന് മികച്ച ഇടപെടല്‍ ഉണ്ടാക്കമെന്ന് പാര്‍ട്ടി കണക്കുകൂട്ടുന്നു.

ഇടതുമുന്നണി പാനലിലും ഇത്തവണ സിനിമക്കാര്‍ ഉണ്ടാകുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്.നടന്‍ മുകേഷും,സംവിധായകന്‍ ആഷിക് അബുവും ഇടതുപക്ഷം പരിഗണിക്കുന്നവരില്‍ ഉള്‍പ്പെടും.എന്തായാലും മറ്റ് സംസ്ഥാനങ്ങളിലെ പോലെ താരരാജാകന്മാരെ രാഷ്ട്രീയത്തിലിറക്കുന്നതിനെതിരെ ഒരു വിഭാഗത്തിന്റെ ശക്തമായ പ്രതിഷേധവും നിലനില്‍ക്കുന്നുണ്ട്.

Top