ഉമ്മന്‍ചാണ്ടിയും കെഎം മാണിയും ഒരേ തൂവല്‍ പക്ഷികളെന്ന് പിസി ജോര്‍ജ്

22tvcgn03_CPI-M

കോഴിക്കോട്: ഉമ്മന്‍ചാണ്ടിക്കെതിരെ ആരോപണവുമായി പി.സി.ജോര്‍ജ് എംഎല്‍എ എത്തി. ഉമ്മന്‍ചാണ്ടിയും കെഎം മാണിയും മറ്റുള്ളവരെ പൊട്ടന്‍മാരാക്കുകയാണ്. ഉമ്മനും മാണിയും ഒരേ തൂവല്‍പക്ഷികളെന്നും പി.സി.ജോര്‍ജ് പറയുന്നു.

ഉമ്മന്‍ചാണ്ടി പറഞ്ഞിട്ടാണ് മാണി യുഡിഎഫ് വിട്ടത്. ഉമ്മന്‍ചാണ്ടിയുടെ ഒളിച്ചുകളി അവസാനിപ്പിച്ചില്ലെങ്കില്‍ കോണ്‍ഗ്രസ് രക്ഷപെടില്ല. രണ്ടു മാസത്തിനകം കേരളത്തില്‍ പുതിയ മുന്നണി സമവാക്യം ഉണ്ടാകുമെന്നും അന്ന് താന്‍ ഒറ്റയ്ക്കാവില്ലെന്നും പിസി.ജോര്‍ജ് കോഴിക്കോട് പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top