തെരഞ്ഞെടുപ്പ് ഫലം; ബിജെപിക്ക് യാതൊരു ഇളക്കവും തട്ടിയിട്ടില്ല; അടിത്തറ കോണ്‍ഗ്രസിനേക്കാള്‍ ഭദ്രമെന്ന് പിസി ജോര്‍ജ്

സെമിഫൈനല്‍ പോരാട്ടം എന്ന് വിശേഷിപ്പിച്ചിരുന്ന അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം ഇന്നലെ പുറത്തെത്തി. രാജസ്ഥാന്‍, ഛത്തീസ്ഗഡ്, തെലങ്കാന, മിസോറാം, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് വിവിധ ഘട്ടങ്ങളായി തെരഞ്ഞെടുപ്പ് നടന്നത്. രാജസ്ഥാനിലും മധ്യപ്രദേശിലും ഛത്തീസ്ഗഡിലും കോണ്‍ഗ്രസ് ഭരണം ഉറപ്പിച്ചു. തെലുങ്കാനയില്‍ ടിആര്‍എസും മിസോറാമില്‍ എംഎന്‍എഫും അധികാരത്തിലെത്തും. അതേസമയം ബിജെപിക്ക് ഒരു സംസ്ഥാനത്ത് പോലും ഭരണം നേടാനായില്ല. ഇതോടെ ബിജെപിയുടെ നില പരുങ്ങലിലാവുകയാണെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. എന്നാല്‍ ഇപ്പോള്‍ സംഭവത്തില്‍ പ്രതികരണവുമായി പിസി ജോര്‍ജ് എംഎല്‍എ രംഗത്തെത്തിയിരിക്കുകയാണ്.

Top