രാഷ്ട്രീയത്തിലെ അഭിനയത്തിന് ഒരു ഇടവേള നല്‍കി പിസി ജോര്‍ജ് എംഎല്‍എ സിനിമയിലേക്ക്

image

തിരുവനന്തപുരം: ഇനി ഇതുകൂടിയേ മലയാളികള്‍ കാണാന്‍ ബാക്കിയുണ്ടായിരുന്നുള്ളൂ. രാഷ്ട്രീയ ജീവിതത്തിന് ഒരു ഇടവേള നല്‍കി പി.സി.ജോര്‍ജ് എംഎല്‍എ സിനിമയില്‍ അഭിനയിക്കുന്നു. സ്വന്തം ജില്ലക്കാരനായ ശ്രീജിത് മഹാദേവന്റെ ഒരു മഹാസംഭവം എന്ന സിനിമയിലാണ് പി.സി.ജോര്‍ജ് പിസി എന്ന പേരിലെത്തുന്നത്.

പിസിയുടെ ആരാധകരായ മൂന്നു ചെറുപ്പക്കാരുടെ കഥ സിനിമയില്‍ പറയുന്നുണ്ട്. ഇവരുടെ ചേരിയില്‍ ഐഎഎസ് ലഭിച്ച പെണ്‍കുട്ടിയെ അഭിനന്ദിക്കാനെത്തുന്ന എംഎല്‍എയായിട്ടാണ് പി.സി.ജോര്‍ജ് അഭിനയിക്കുന്നത്. അഭിനയത്തെക്കുറിച്ചു ചോദിച്ചപ്പോള്‍ പിസിയുടെ വാക്കുകള്‍ ഇങ്ങനെ: അഭിനയിക്കുകയല്ല താന്‍ ജീവിക്കുകയാണ്.

Top