ഷൂട്ടിങ് തിരക്ക് കാരണം കോളേജില്‍ എത്താന്‍ പറ്റുന്നില്ല; കോളേജ് മാനേജ്‌മെന്റിന്റെ മുന്നറിയിപ്പ് കാരണം ലക്ഷ്മി മേനോന്‍ പഠിപ്പ് നിര്‍ത്തി

13166132_1013293778726200_8845174631730647901_n

അടുത്തിടെ മലയാള സിനിമയിലും തമിഴ് സിനിമയിലും നിറഞ്ഞു നിന്ന താരമായിരുന്നു ലക്ഷ്മി മേനോന്‍. താരത്തെ തേടിയെത്തിയത് നിരവധി സിനിമകളാണ്. പ്ലസ്ടുവില്‍ ഉയര്‍ന്ന മാര്‍ക്ക് നേടിയ ലക്ഷ്മി ഉപരിപഠനത്തിനായി കൊച്ചിയിലെ ഒരു കോളജില്‍ ചേര്‍ന്നിരുന്നു. എന്നാല്‍, ഷൂട്ടിങിന്റെ തിരക്കുകള്‍ കാരണം താരത്തിന് ക്ലാസില്‍ കയറാന്‍ മിക്കപ്പോഴും സാധിക്കാറില്ല.

അവധി എടുക്കുന്നത് കൂടുതലായപ്പോള്‍ പഠനത്തിന്റെ ഭാഗമായി ചെയ്ത് തീര്‍ക്കേണ്ട പ്രൊജക്ടുകള്‍ ചെയ്യാന്‍ കഴിഞ്ഞിരുന്നില്ല. അവസാനം കോളജ് മാനേജ്മെന്റ് ലക്ഷ്മിയുടെ വീട്ടില്‍ വിളിച്ച് മുന്നറിയിപ്പും നല്‍കി. ഇതോടെ സിനിമയ്ക്ക് പ്രാധാന്യം നല്‍കി പഠനം പൂര്‍ണമായും ഉപേക്ഷിക്കാന്‍ താരം തീരുമാനിച്ചതായാണ് പുതിയ റിപ്പോര്‍ട്ടുകള്‍.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതേസമയം, വിദൂരവിദ്യാഭ്യാസത്തിലൂടെ ലക്ഷ്മി ബിരുദം നേടുമെന്നാണ് താരത്തോട് അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന സൂചന. വിജയ് സേതുപതി നായകനാകുന്ന രക്കയാണ് ലക്ഷ്മിയുടെ പുതിയ ചിത്രം. 2011ല്‍ രഘുവിന്റെ സ്വന്തം റസിയ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തെത്തിയ ലക്ഷ്മി, തമിഴ് ചലച്ചിത്രങ്ങളിലൂടെയാണ് ശ്രദ്ധേയയായത്.

Top