കണ്ണുപൊട്ടനായി മോഹന്‍ലാല്‍; ഒപ്പം പറയുന്നതെന്ത്? ട്രെയിലര്‍ കാണൂ

Mohanlal-Priyadarshans-Oppam-First-Look-Poster

യോദ്ധ, ഗുരു എന്നീ ചിത്രങ്ങള്‍ക്കുശേഷം കണ്ണുപൊട്ടനായി മോഹന്‍ലാല്‍ അഭിനിക്കുന്ന ഒപ്പം എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ കൂട്ടുക്കെട്ടില്‍ ഒരുങ്ങിയ ചിത്രത്തിന്റെ ട്രെയിലര്‍ ഒട്ടേറെ സസ്‌പെന്‍സുമായി കടന്നുപോകുകയാണ്.

സസ്പെന്‍സ് ത്രില്ലറായാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. മോഹന്‍ലാല്‍ അന്ധകഥാപാത്രമായെത്തുന്ന ചിത്രത്തില്‍ വിമലാ രാമനും അനുശ്രീയുമാണ് നായികമാരായി എത്തുന്നത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്. പ്രത്യേക സാഹചര്യത്തില്‍ കൊലപാതകത്തിനു സാക്ഷ്യം വഹിക്കുന്നയാള്‍ പിന്നീട് കാഴ്ചയില്ലായ്മയോട് പടപൊരുതി കുറ്റവാളികളെ കണ്ടെത്താന്‍ ശ്രമിയ്ക്കുന്നതാണ് കഥയുടെ കാതല്‍.

Top