ദിലീപ് നിരപരാധിയോ അപരാധിയോ എന്ന് കരുതുന്നില്ല;മോഹന്‍ലാലിന്റെ തലയില്‍ മാത്രം ആരോപണം കെട്ടിവയ്ക്കരുത്, വിശദീകരണവുമായി എ.എം.എം.എ

കൊച്ചി: ഡബ്ല്യു.സി.സി വാര്‍ത്താ സമ്മേളനത്തില്‍ ഉന്നയിച്ച ആരോപണങ്ങളില്‍ വിശദീകരണവുമായി എ.എം.എം.എ. കുറ്റാരോപിതനായ നടന്‍ ദിലീപ് നിരപരാധിയോ അപരാധിയോ എന്ന് കരുതുന്നില്ലെന്ന് താരസംഘടനയായ എ.എം.എം.എ പറഞ്ഞു.

ആക്രമിക്കപ്പെട്ട നടിക്ക് നീതി ലഭിക്കണമെന്നാണ് സംഘടനയുടെ അഭിപ്രായം, കേസില്‍ അന്വേഷണം പൂര്‍ത്തിയായി കോടതി വിധി വരുന്നതിന് മുന്‍പ് ദിലീപിനെ സംഘടനയില്‍ നിന്ന് പുറത്താക്കരുതെന്നായിരുന്നു സംഘടന കൈക്കൊണ്ട നിലപാട്. ഈ നിലപാടിന് എക്സിക്യൂട്ടീവില്‍ മുന്‍തൂക്കം കിട്ടിയെന്നും എ.എം.എം.എ വിശദീകരിക്കുന്നു. ഡബ്ല്യു.സി.സി ഉന്നയിച്ച പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനിടെ പ്രളയമെത്തി. എ.എം.എം.എയുടെ അംഗങ്ങളും പ്രളയക്കെടുതിയില്‍പ്പെട്ടുവെന്നും അതുകൊണ്ട് ഈ വിഷയത്തില്‍ തീരുമാനമെടുക്കുന്നത് നീണ്ടുപോകുകയായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പ്രശ്നങ്ങള്‍ ചര്‍ച്ചചെയ്യാന്‍ വൈകാതെ പ്രത്യേക ജനറല്‍ബോഡി വിളിക്കുമെന്നും സംഘടന വ്യക്തമാക്കി. തര്‍ക്കങ്ങള്‍ക്കപ്പുറം ധാര്‍മികതയില്‍ ഊന്നിയുള്ള തീരുമാനമുണ്ടാകുമെന്നാണ് പ്രത്യാശിക്കുന്നത്. പ്രശ്നപരിഹാരത്തിനുള്ള സര്‍ക്കാര്‍ ശ്രമങ്ങള്‍ക്കൊപ്പമാണ് സംഘടന. സംഘടനയില്‍ നിന്നും രാജിവെച്ച നടിമാരെ തിരിച്ചെടുക്കുന്നതില്‍ സംഘടനയ്ക്ക് പ്രശ്‌നങ്ങളില്ല. ഇത് മോഹന്‍ലാല്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും എ.എം.എം.എ വക്താവ് ജഗദീഷ് പറഞ്ഞു.

ഡബ്ല്യു.സി.സി വാര്‍ത്താസമ്മേളനത്തില്‍ ഉന്നയിച്ച അതിപ്രധാനമായ വിഷയങ്ങളെ കുറിച്ച് സംഘടനയുടെ ഉത്തരവാദിത്വമുള്ളവര്‍ ഇതുവരെ ഔദ്യോഗികമായി മറുപടി നല്‍കിയിരുന്നില്ല. നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ എ.എം.എം.എയുടെ പക്ഷപാതകരമായ നിലപാടില്‍ പരക്കെ വിമര്‍ശനം ഉയരുന്ന സാഹചര്യത്തിലാണ് പുതിയ വിശദീകരണവുമായി എ.എം.എം.എ രംഗത്തെത്തിയത്.

Top