സെറ്റ്‌സാരിയില്‍ സുന്ദരിയായി മീനാക്ഷി, ചിത്രങ്ങള്‍ കാണാം

ദിലീപിന്റെയും കാവ്യയുടെയും വിവാഹവും അതിന് ശേഷമുള്ള ജീവിതവും എപ്പോഴും ചര്‍ച്ചയാണ്. ഇപ്പോള്‍ ദിലീപിന്റെയും കാവ്യയുടെയും മകളുടെ വിശേഷങ്ങള്‍ക്ക് പിറകെയാണ് പാപ്പരാസികള്‍. മകളുടെ നൂലുകെട്ട് ചടങ്ങില്‍ അതിസുന്ദരിയായി എത്തിയ കാവ്യയുടെ ഫോട്ടോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇപ്പോള്‍ സെറ്റ് സാരിയുടുത്ത് സുന്ദരിയായി തിളങ്ങി നില്‍ക്കുന്ന മീനാക്ഷിയുടെ ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച.

meenakshy saree

 

meenakshy saree dileep

മീനാക്ഷിയുടെ ചിത്രം കാവ്യയുടെ മേക്കപ്പ്മാന്‍ ഉണ്ണിയാണ് പുറത്തുവിട്ടത്. വിജയദശമി ദിനത്തില്‍ ജനിച്ച മകള്‍ക്ക് മഹാലക്ഷ്മി എന്നാണ് പേരിട്ടിരിക്കുന്നത്. 2016 നവംബര്‍ 25 നായിരുന്നു ദിലീപു കാവ്യയും വിവാഹിതരായത്. ദിലീപിനെപ്പോലെ തന്നെ ഏവര്‍ക്കും പരിചിതമാണ് ദിലീപിന്റെ മകള്‍ മീനാക്ഷി. ഡബ്‌സ്മാഷും ഡാന്‍സും പാട്ടുമൊക്കെയായി സോഷ്യല്‍ മീഡിയയില്‍ സജീവവുമാണ് മീനാക്ഷി. അനിയത്തിയുടെ നൂലുകെട്ടിന് ദിലീപിനും കാവ്യയ്ക്കൊപ്പം നില്‍ക്കുന്ന മീനാക്ഷിയുടെ ചിത്രവും സോഷ്യല്‍ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു.

Top