ദിലീപ് ഒന്നാം പ്രതിയാകില്ല; മുന്നൂറിലധികം സാക്ഷികളും 450ല്‍ അധികം രേഖകളും; നടി ആക്രമിക്കപ്പെട്ട കേസില്‍ കുറ്റപത്രം ചൊവ്വാഴ്ച

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കുറ്റപത്രം ചൊവ്വാഴ്ച്ച സമര്‍പ്പിക്കും. അന്തിമ റിപ്പോര്‍ട്ടില്‍ ദിലീപ് ഉള്‍പ്പെടെ 11 പേരാണ് പ്രതികളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ദിലീപ് എട്ടാം പ്രതിയാകും. ഗൂഢാലോചനയില്‍ ദിലീപിനെയും പള്‍സര്‍ സുനിയെയും മാത്രമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. കുറ്റപത്രത്തില്‍ 300ല്‍ അധികം സാക്ഷികളാണ് ഉള്ളത്. 450 രേഖകളും അന്തിമ റിപ്പോര്‍ട്ടിന്റെ ഭാഗമാകും. ഗൂഢാലോചനയില്‍ ദിലീപിനെയും പള്‍സര്‍ സുനിയെയും മാത്രമാണ് പ്രതി ചേര്‍ത്തിട്ടുള്ളത്. കുറ്റപത്രത്തില്‍ മുന്നൂറിലേറെ സാക്ഷികളുണ്ട്. 450 ല്‍ അധികം രേഖകള്‍ പൊലീസ് ശേഖരിച്ചിട്ടുണ്ട്. ദിലീപിന്റെ ഭാര്യ കാവ്യാ മാധവനും സുഹൃത്ത് നാദിര്‍ഷായും കേസില്‍ പ്രതികളാകില്ല. മാനേജര്‍ അപ്പുണ്ണിക്കെതിരേയും പൊലീസ് കുറ്റം ചുമത്തില്ല. ഈ കുറ്റപത്രത്തിലും പുനരന്വേഷണത്തിന്റെ സാധ്യത പൊലീസ് സജീവമായി നിലനിര്‍ത്തും.

ഗൂഡാലോചനയില്‍ വമ്പന്‍ സ്രാവിന്റെ പങ്കാളിത്തമുണ്ടെന്ന സംശയം സജീവമാണ്. ഇതേ കുറിച്ചുള്ള വെളിപ്പെടുത്തലുകള്‍ ഭാവിയില്‍ ഉണ്ടാകാന്‍ സാധ്യത ഏറെയാണ്. ഈ സാഹചര്യത്തിലാണ് നടിയെ ആക്രമിച്ച കേസിലെ അനുബന്ധ കുറ്റപത്രത്തിലും തുടരന്വേഷണം നടക്കുന്നുവെന്ന് കോടതിയെ പൊലീസ് ധരിപ്പിക്കുന്നത്. അങ്കമാലി കോടതിയിലാകും കുറ്റപത്രം നല്‍കുക. വിചാരണ വേഗത്തിലാക്കാന്‍ പ്രത്യേക കോടതി സ്ഥാപിക്കുന്നതും പൊലീസിന്റെ ആവശ്യമായി കോടതിക്ക് മുമ്പിലെത്തും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ആദ്യ കുറ്റപത്രത്തിലെ ഏഴ് പ്രതികളെ അതേപടി നിലനിര്‍ത്താനും അന്വേഷണസംഘം തീരുമാനിച്ചു. കൃത്യം നടത്തിയവരും ഒളിവില്‍ പോകാന്‍ സഹായിച്ചവരുമാണ് ആദ്യകുറ്റപത്രത്തിലുള്ളത്. ദിലീപ് , അഭിഭാഷകരായ പ്രദീഷ് ചാക്കോ, രാജു ജോസഫ്, മുഖ്യപ്രതി സുനില്‍കുമാറിന്റെ സഹതടവുകാരനായിരുന്ന വിഷ്ണു എന്നിവരെയാണ് പുതുതായി രണ്ടാംഘട്ട കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയത്. ദിലീപിനെ ഒന്നാം പ്രതിയാക്കാന്‍ നേരത്തെ തീരുമാനിച്ചിരുന്നെങ്കിലും കേസിനെ അത് കൂടുതല്‍ സങ്കിര്‍ണമാക്കും എന്ന വിലയിരുത്തലിലാണ് എട്ടാം പ്രതിയാക്കിയത്.

നേരത്തെ ചുമത്തിയ ഗൂഢാലോചന, കൂട്ടബലാല്‍സംഗം തുടങ്ങിയ കുറ്റങ്ങള്‍ ദിലീപിനിതെരെ കുറ്റപത്രത്തിലും ചുമത്തിയിട്ടുണ്ട്. ദിലീപും പള്‍സര്‍ സുനിയും മാത്രമാണ് ഗൂഢാലോചനയില്‍ നേരിട്ട് പങ്കെടുത്തതെന്നാണ് കണ്ടെത്തല്‍. സിനിമാ മേഖലയില്‍ നിന്നുള്ള പ്രമുഖരടക്കം മൂന്നൂറോളം പേരെ സാക്ഷികളാക്കിയിട്ടുണ്ട്. മൊബൈല്‍ ഫോണ്‍ രേഖകളടക്കം 450 രേഖകള്‍ തെളിവായി ഹാജരാക്കുന്നുണ്ട്. അങ്കമാലി മജിസ്ട്രേറ്റ് കോടതിയിലാകും രണ്ടാംഘട്ട കുറ്റപത്രം നല്‍കുക.

നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലാവുകയും പിന്നീട് ജാമ്യത്തിലിറങ്ങുകയും ചെയ്ത ദിലീപിനെതിരെ പൊലീസ് നിര്‍ണായക തെളിവ് കണ്ടെത്തിയതായി സൂചനയുണ്ട്. ദിലീപിനെതിരായ ഗൂഢാലോചനാ കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാനിരിക്കെയാണ് നടന് രക്ഷപ്പെടാന്‍ പഴുതില്ലാതാക്കുന്ന തെളിവ് അന്വേഷണ സംഘം കണ്ടെത്തിയത്. കഴിഞ്ഞദിവസം ദിലീപ്, അനുജന്‍ അനൂപ് തുടങ്ങിയവരെ പൊലീസ് ചോദ്യം ചെയ്തിരുന്നു. ഇതിനുശേഷവും മുന്‍പും നടത്തിയ നീക്കത്തിലാണ് കേസില്‍ പ്രധാനമായേക്കാവുന്ന തെളിവ് പൊലീസ് കണ്ടെടുത്തത്. ദിലീപിന് നടിയെ ആക്രമിച്ചതില്‍ ബന്ധമുണ്ടെന്ന് കോടതിയില്‍ സ്ഥാപിക്കാന്‍ ഇതുകൊണ്ടു സാധിച്ചേക്കുമെന്ന് പൊലീസ് കരുതന്നു.

ഗൂഢാലോചനാ കേസുകളില്‍ സാഹചര്യ തെളിവുകളാണ് സാധാരണായായ പരിഗണിക്കുക. എന്നാല്‍, അതില്‍നിന്നും ഭിന്നമായി അന്വേഷണ സംഘത്തിന്റെ കൃത്യമായ നീക്കം ദിലീപിന് കുരുക്കാകും. സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അന്വേഷണ സംഘത്തിന് കുറ്റപത്രം സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. ഉയര്‍ന്ന അഭിഭാഷകര്‍ ദിലീപിനുവേണ്ടി കോടതിയിലെത്തുമെന്നതിനാല്‍ ഒരു തരത്തിലുമുള്ള പഴുതുകളും ഇല്ലാതെയാകും കുറ്റപത്രം സമര്‍പ്പിക്കുക. ഇതിനായി നിയമ വിദഗ്ധരുടെ സഹായവും പൊലീസ് തേടിയിട്ടുണ്ടെന്നാണ് വിവരം. കേസില്‍ മഞ്ജു വാര്യരെ സാക്ഷിയാക്കണമെന്ന അഭിപ്രായം സജീവമാണ്.

എന്നാല്‍ ഇക്കാര്യത്തില്‍ മഞ്ജുവിന് ചില അസൗകര്യങ്ങളുണ്ട്. അതിനാല്‍ ദിലീപിന്റെ മുന്‍ ഭാര്യയെ കേസില്‍ സാക്ഷിയാക്കുന്നതില്‍ അന്തിമ തീരുമാനം എടുത്തിട്ടില്ല. നാളെയോടെ ഇതിലും അന്തിമ ധാരണ വരും. അതിന് ശേഷം കുറ്റപത്രം കോടതിയില്‍ നല്‍കും. കുറ്റപത്രത്തിലെ പിഴവുകള്‍ ഇല്ലാതാക്കാന്‍ പല തലത്തില്‍ നിയമോപദേശം പൊലീസ് തേടിയിരുന്നു. അതിന് ശേഷമാണ് കുറ്റപത്രത്തിന്റെ അന്തിമ രൂപത്തിലേക്ക് വരുന്നത്. മഞ്ജുവിനെ കേസില്‍ സാക്ഷിയാക്കിയില്ലെങ്കിലും ദിലീപിനെതിരായ ചാര്‍ജ്ജ് നിലനില്‍ക്കുമെന്നാണ് കിട്ടിയ നിയമോപദേശം. അതുകൊണ്ട് തന്നെ മഞ്ജുവിനെ സാക്ഷിയാക്കാന്‍ സാധ്യതയില്ല.

നേരത്തെ ദിലീപിനെ ഒന്നാം പ്രതിയായാണ് കുറ്റം പത്രം തയ്യാറാക്കിയത്. എന്നാല്‍ കുറ്റപത്രം അഴിച്ചു പണിയേണ്ടി വരുമെന്നതിനാല്‍ എട്ടാം പ്രതിയാക്കുകയായിരുന്നു. കുറ്റപത്രം സമര്‍പ്പിക്കുന്നതിന് മുന്നോടിയായി അന്തിമമായ ചില വ്യക്തതകള്‍ തേടി അന്വേഷണസംഘം ദിലീപിനേയും സഹോദരന്‍ അനൂപിനേയും ചോദ്യം ചെയ്തിരുന്നു. ദിലീപ് സമര്‍പ്പിച്ച മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്ന് കണ്ടെത്തിയതുമായി ബന്ധപ്പെട്ട് പുതിയ കേസ് രജിസ്റ്റര്‍ ചെയ്യുന്നതും അന്വേഷണസംഘത്തിന്റെ പരിഗണനയിലാണ്.

നടിയെ ആക്രമിച്ച ദിവസം ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു എന്ന് കാണിക്കുന്ന മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റാണ് ദിലീപ് ഹാജരാക്കിയിരുന്നത്. എന്നാല്‍, പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഇത് വ്യാജമാണെന്ന് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് ഡോക്ടറുടെയും നഴ്സുമാരുടെയും മൊഴിയെടുത്തിരുന്നു. അഡ്മിറ്റ് ആയില്ലെന്നാണ് ഇവര്‍ മൊഴി നല്‍കിയത്.

ദിലീപിന് ജാമ്യ ഇളവ് നല്‍കരുതെന്നും പാസ്പോര്‍ട് വിട്ടുകൊടുക്കരുതെന്നും ഹൈക്കോടതിയില്‍ ആവശ്യപ്പെടാനും പ്രോസിക്യൂഷന്‍ തീരുമാനിച്ചിട്ടുണ്ട്. വിദേശത്തുപോകാന്‍ പാസ്പോര്‍ട് വിട്ടുനല്‍കരുതെന്ന് ആവശ്യപ്പെടും. ജാമ്യത്തിലിറങ്ങിയശേഷം സാക്ഷികളെ സ്വാധീനിക്കാന്‍ ചിലര്‍ ശ്രമിച്ചതും ഹൈക്കോടതിയെ അറിയിക്കാന്‍ പൊലീസ് തീരുമാനിച്ചിട്ടുണ്ട്.

Top