മഞ്ജു ഡബ്യൂസിസിക്ക് പുറത്തു തന്നെ!..മഞ്ജു വാര്യര്‍ക്കെതിരേ രൂക്ഷവിമര്‍ശനവുമായി റിമ കല്ലിങ്കല്‍ രംഗത്ത്, അവര്‍ ഞങ്ങള്‍ക്കൊപ്പം നില്ക്കാത്തതിന്റെ കാരണം പലര്‍ക്കുമെതിരേ നില്‌ക്കേണ്ടി വരുമെന്നതിനാല്‍

കൊച്ചി:മഞ്ജു ഡബ്യൂസിസിക്ക് പുറത്തു തന്നെഎന്ന് വ്യക്തമായി .മഞ്ജു വാര്യര്‍ക്കെതിരേ അതിരൂക്ഷവിമര്‍ശനവുമായി നടി റിമ കല്ലിങ്കല്‍ രംഗത്ത് എത്തി .മഞ്ജു ഞങ്ങള്‍ക്കൊപ്പം നില്ക്കാത്തതിന്റെ കാരണം പലര്‍ക്കുമെതിരേ നില്‌ക്കേണ്ടി വരുമെന്നതിനാലാണെന്നും റിമ തുറന്നടിച്ചു.
കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ടപ്പോള്‍ രൂപീകരിച്ച സംഘടനയാണ് വുമണ്‍ ഇന്‍ സിനിമ കളക്ടീവ്. താരസംഘടനയായ അമ്മയിലെ സ്ത്രീവിരുദ്ധതയും സിനിമരംഗത്തെ അവഗണനയും ചര്‍ച്ചയാക്കാന്‍ ഡബ്ല്യുസിസിക്കായി. പല സന്ദര്‍ഭങ്ങളിലും വലിയ ആക്രമണമാണ് 20 പേരില്‍ താഴെ അംഗങ്ങളുള്ള സംഘടന നേരിടേണ്ടി വന്നത്. ഡബ്യൂസിസി രൂപീകരിച്ചപ്പോള്‍ മുന്നിലുണ്ടായിരുന്ന മഞ്ജുവാര്യര്‍ ഇതിനിടെ സംഘടനയില്‍ നിന്ന് പിന്മാറിയെന്ന സൂചന ലഭിച്ചിരുന്നു. ഇപ്പോള്‍ ഇക്കാര്യം തുറന്നുപറയുകയാണ് റിമ കല്ലിങ്കല്‍.

മഞ്ജുവിന്റെ പിന്മാറ്റത്തെ വിമര്‍ശിക്കാനും റിമ മറന്നില്ല. ഒരു ആഴ്ച്ചപതിപ്പിന് നല്കിയ അഭിമുഖത്തിലാണ് റിമയുടെ വെളിപ്പെടുത്തലുകള്‍. ഈയിടെ മഞ്ജുവാര്യര്‍ ഒരു ഇന്റര്‍വ്യൂ കൊടുത്തിട്ടുണ്ട്. ഹാഷ്ടാഗുകളൊക്കെ ഉണ്ടാകുന്നതിന് മുമ്പ് സര്‍വൈവറായ സുഹൃത്തിനെ അറിയാമെന്നു പറഞ്ഞു കൊണ്ട്, ഞങ്ങള്‍ക്കും വേണമെങ്കില്‍ അങ്ങനെ ചിന്തിക്കാമായിരുന്നു. അതായത് അവളോടൊപ്പം തന്നെയാണ്, വ്യക്തിപരമായി ഞാന്‍ നിന്നോളാം എന്ന നിലപാടെടുക്കുകയായിരുന്നു. അത്രയെളുപ്പമാണ് ആ നിലപാട്.അവളോടൊപ്പം എന്ന നിലപാടിനൊപ്പം അവരും ഉണ്ട്. പക്ഷേ, സംഘടന ഒരുപാട് കാര്യങ്ങളെയാണ് ചോദ്യം ചെയ്യുന്നത്. സിനിമാമേഖലയിലെ സ്ത്രീവിരുദ്ധതയാണ് ചോദ്യം ചെയ്യുന്നത്. അപ്പോള്‍ വലിയൊരു പവര്‍സ്ട്രക്ചറിനെയാണ് എതിര്‍ക്കേണ്ടി വരുന്നത്. പലര്‍ക്കുമെതിരേ നില്‍ക്കേണ്ടിവരും. അപ്പോള്‍ അതിന്റെ ഭാഗമാകാന്‍ അവര്‍ക്ക് താല്പര്യമില്ലായിരിക്കും.

Top