മഞ്ജു വാര്യര്‍ കൂട്ടായ്മ വിട്ടു…വനിതകളുടെ സിനിമ കൂട്ടായ്മയില്‍ പിളര്‍പ്പ്.. മഞ്ജുവിനെ ലക്ഷ്യംവച്ച് പാര്‍വതിയുടെ ട്വീറ്റ് ! അമ്മയുടെ നേതൃത്വത്തില്‍ എല്ലാവരെയും ഉള്‍പ്പെടുത്തി പുതിയ വനിതാ കൂട്ടായ്മ

കൊച്ചി: സിനിമയിലെ വനിതാ പ്രവര്‍ത്തകരുടെ സംഘടനാ പിളര്‍പ്പിലേയ്ക്ക്. മഞ്ജുവാര്യര്‍ ഉള്‍പ്പെടെയുള്ള നടിമാര്‍ സംഘടനയോട് വിടപറയുന്നു. സംഘടനയുടെ തുടക്കത്തില്‍ സജീവമായിരുന്ന പല നടിമാരും വുമണ്‍സ് ഇന്‍ സിനിമാ കളക്ടീവിന്റെ പ്രവര്‍ത്തനം അവസാനിപ്പിച്ചേക്കും.അമ്മയുടെ നേതൃത്വത്തില്‍ എല്ലാവരെയും ഉള്‍പ്പെടുത്തി പുതിയ വനിതാ കൂട്ടായ്മയെ നേതൃത്വം കെപിഎസി ലളിത നയിക്കും .അങ്ങനെ
. മലയാള സിനിമയിലെ സ്ത്രീകളുടെ അവകാശത്തിനുവേണ്ടി രൂപീകരിച്ച വിമണ്‍ ഇന്‍ സിനിമ കളക്ടീവ് പിളര്‍ന്നു. ഡബ്ല്യുസിസിയുടെ കേന്ദ്ര സ്ഥാനത്തുണ്ടായിരുന്ന നടി മഞ്ജു വാര്യര്‍ കൂട്ടായ്മ വിട്ടതോടെയാണ് തുടങ്ങി ഒരു വര്‍ഷം പൂര്‍ത്തിയാകുംമുമ്പേ കൂട്ടായ്മയ്ക്ക് വിള്ളല്‍ വീണത്.

മമ്മൂട്ടിക്കെതിരായ പാര്‍വതിയുടെയും കൂട്ടരുടെയും നീക്കത്തിന് മഞ്ജു പിന്തുണ നല്കിയില്ലെന്ന് മാത്രമല്ല അതിനെതിരേ പരസ്യമായല്ലെങ്കിലും നിലപാടെടുത്തു. തിരുവനന്തപുരത്ത് ഒരു പരിപാടിയില്‍ പങ്കെടുക്കവേ തനിക്ക് സിനിമരംഗത്തെ പുരുഷന്മാരില്‍ നിന്ന് ഒരുവിധത്തിലുള്ള മോശം അനുഭവവും നേരിടേണ്ടി വന്നിട്ടില്ലെന്ന് അവര്‍ പ്രതികരിച്ചിരുന്നു.കൂട്ടായ്മയില്‍ നിന്ന് പിന്മാറാന്‍ മഞ്ജുവിനെ തിടുക്കത്തില്‍ പ്രേരിപ്പിച്ചത് പാര്‍വതിയുടെ ട്വിറ്റാണ്. പോപ്പ്‌കോണും കഴിച്ച് ഇതെല്ലാം കണ്ട് രസിച്ചിരിക്കുകയാണെന്നും എല്ലാവരുടെയും തനിനിറം പുറത്തുവന്നുവെന്നും പാര്‍വതി ചൊവ്വാഴ്ച്ച സോഷ്യല്‍മീഡിയയില്‍ കുറിച്ചിരുന്നു.WCC-HERALD 4

ഇതാണ് മഞ്ജുവിനെ പ്രകോപിപ്പിച്ചതെന്നാണ് സൂചന. തനിക്ക് പിന്തുണ നല്കാന്‍ മഞ്ജു എത്താതിരുന്നതില്‍ പാര്‍വതി അനിഷ്ടം അംഗങ്ങളെ അറിയിച്ചിരുന്നു. ഇതോടെയാണ് വാട്‌സപ്പ് ഗ്രൂപ്പില്‍ നിന്ന് ഉള്‍പ്പെടെ നടി പുറത്തുപോയത്.അതേസമയം, മമ്മൂട്ടിക്കെതിരായ വിവാദ ലേഖനം പേജില്‍ പ്രസിദ്ധീകരിച്ചത് അംഗങ്ങളുടെ അറിവോടെയല്ലെന്നാണ് സൂചന. പേജിന്റെ അഡ്മിനായ സംവിധായകന്റെ ഭാര്യയായ നടിയാണ് ലേഖനം പോസ്റ്റ് ചെയ്തതെന്നാണ് ലഭിക്കുന്ന വിവരം.കൂട്ടായ്മയിലെ രണ്ടോ മൂന്നോ പേര്‍ മാത്രമാണ് കാര്യങ്ങള്‍ തീരുമാനിക്കുന്നതെന്നും പ്രഖ്യാപിത നിലപാടില്‍ നിന്ന് കൂട്ടായ്മ പിന്നോട്ട് പോയെന്നും നേരത്തെ തന്നെ ആരോപണമുയര്‍ന്നിരുന്നു. കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ടതിനു പിന്നാലെയാണ് വനിതാ കൂട്ടായ്മ രംഗത്തെത്തിയതും പിന്നീട് പ്രവര്‍ത്തനം ശക്തമാക്കിയതും.

ദിലീപ് വിഷയത്തില്‍ അമ്മയിലുണ്ടായ പൊട്ടിത്തെറികള്‍ ഏകദേശം അവസാനിപ്പിച്ച് ഇനി താരങ്ങള്‍ക്കിടയില്‍ ഈ വിഷയത്തില്‍ ഭിനതകളോ ചര്‍ച്ചകളോ പാടില്ലെന്ന തീരുമാനമാണ് പലരും സ്വീകരിച്ചിരിക്കുന്നത്. നേരത്തെ ദിലീപിനെതിരായി മാധ്യമങ്ങള്‍ മഞ്ജുവാര്യരെ ഉയര്‍ത്തികാട്ടിയിരുന്നെങ്കില്‍ ഇനി അത്തരമൊരു നിലപാടുമായി മുന്നോട്ടില്ലെന്ന് മഞ്ജുവാര്യരും സുഹൃത്തുക്കളോട് സൂചിപ്പിച്ചത്.വനിതാ സിനിമാ പ്രവര്‍ത്തകരുടെ സംഘടനയോട് മഞ്ജുവാര്യര്‍ അകലം പാലിച്ചുതുടങ്ങയതിനു പിന്നാലെയാണ് കഴിഞ്ഞ ദിവസം മമ്മൂട്ടിയ്‌ക്കെതിരായ ഓണ്‍ലൈന്‍ വാര്‍ത്ത ഈ സംഘടന ഷെയര്‍ ചെയ്തത്. ഇത്തരമൊരു പ്രവര്‍ത്തനം പല നടിമാരും ചോദ്യം ചെയ്ത് കഴിഞ്ഞു. അതിരുവിട്ട ആക്ടീവിസം സിനിമാ മേഖലയ്ക്ക് ഗുണം ചെയ്യില്ലെന്ന് നിലപാടാണ് നടിമാര്‍ക്കുള്ളത്. മഞ്ജുവിനൊപ്പം മറ്റും പ്രധാന നടിമാരും സംഘടന വിടുന്നതോടെ വുമണ്‍ ഇന് കളക്ടീവ് അപ്രകസ്തമാകും. താരങ്ങളെ വ്യക്തിപരമായി അക്രമിക്കുന്ന തരത്തിലേയ്ക്കും സിനിമാമേഖലയെ ഭിനിപ്പിക്കുന്ന തരത്തിലേയ്ക്കും സംഘടനയുടെ പ്രവര്‍ത്തനം മാറിയതോടെയാണ് മഞ്ജുവാര്യര്‍ ഗുഡ് ബൈ പറയാന്‍ തീരുമാനിച്ചത്. സിനിമാ മേഖലയിലെ വനിതകളുടെ പ്രശ്‌നങ്ങള്‍ ഉന്നയിച്ച് മുഖ്യമന്ത്രിയെ കാണാനമുള്‍പ്പെടെ ദിലീപ് വിഷയത്തില്‍ പ്രതിരോധം തീര്‍ക്കാനും വുമന്‍ ഇന്‍ സിനിമാ കളക്ടീവിന്റെ മുന്‍ പന്തിയില്‍ നിന്ന മഞ്ജുവാര്യര്‍ അപ്രതീക്ഷിതമായാണ് സംഘടനയില്‍ നിന്ന് പിന്‍വാങ്ങിയിരിക്കുന്നത്.

Top