റിമ കല്ലിങ്കല്‍ ശരിയായ ഫെമിനിസ്റ്റുകള്‍ക്ക് നാണക്കേടാണെന്ന് നടന്‍ അനില്‍ നെടുമങ്ങാട്; സിനിമയുടെ വടക്കേപ്പുറങ്ങളിൽ നില്‍ക്കുന്നവരെ കാണുന്നില്ലെന്ന് വിമര്‍ശനം

റിമ കല്ലിങ്കലിന്റെ ഫെമിനിസ്റ്റ് രീതിയെ വിമര്‍ശിച്ച് നടന്‍ അനില്‍ നേടുമങ്ങാട്. ഫേസ്ബുക്കിലൂടെയാണ് അനില്‍ തന്റെ വിമര്‍ശനം ഉന്നയിച്ചത്. സിനിമയിലെ പുറമ്പോക്കില്‍ നില്‍ക്കുന്നവരെ റിമ ഉള്‍ക്കൊള്ളുന്നില്ലെന്നും. പിണറായി സര്‍ക്കാരിന്റെ കാലത്ത് സര്‍്കകാര്‍ സ്ത്രീകള്‍ക്കെതിരെ നടത്തിയ അതിക്രമങ്ങള്‍ റിമ കാണുന്നില്ലെന്നും അനില്‍ പറയുന്നു.

അനില്‍ നെടുമങ്ങാടിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

മീനിന്റെ പേരില്‍ റിമയെ ട്രോ ളുന്നവരോട് ..എല്ലാം അങ്ങനെ ചോദിക്കരുത്, റിമ കല്ലിംഗല്‍ അഭിനിയിക്കുന്ന, നയിച്ചുകൊണ്ടിരിക്കുന്ന സിനിമകളുടെ വടക്കേ പുറങ്ങളില്‍ റിമ എത്തി നോക്കിയിട്ടുണ്ടോ, അവരൊക്കെ എത്രമാത്രം കൂതറ റൂമുകളിലാണ് മാസങ്ങളോളം ഒരു സിനിമക്കു വേണ്ടി താമസിക്കുന്നത് ,ഒരു ചായ കിട്ടാതെ അപമാനിക്കപ്പെടുന്നവര്‍, സ്റ്റീല്‍ ഗ്ലാസ്, കണ്ണാടി ഗ്ലാസ്, ഒന്നു പോയേ റിമ കല്ലിംഗല്‍ .ഒരിടത്തേക്കും ഒന്നും നോക്കാതെ ഉള്ള കള്ള തള്ളലിനു(stage show) Fb il കുറേ പേരു കാണും ഏറ്റെടുക്കാന്‍ ..

സ്വന്തം കാര്യം നോക്കി തള്ളാതെ നിങ്ങടെ താഴെ നിങ്ങള്‍ പുച്ഛത്തോടെ അവഗണിച്ച് തള്ളുന്ന എത്ര കലാകാര്‍ ഉണ്ട്.അതില്‍ ആണ്‍ പെണ്ണ് വിത്യാസമില്ല.. മുഖ്യമന്ത്രി സഖാവ് പിണറായി വിജയനോട് ഫെമിനിസ്റ്റാണോ എന്ന് ചോദിച്ച റിമക്ക് ( ഫാസിസ്റ്റാണോ എന്നങ്ങാനും ചോദിച്ചാല്‍ വരമ്പത്ത് കൂലി എന്നറിയാല്ലോ) നിലമ്പൂര് വെടി വച്ച് കൊല്ലപ്പെട്ട അജിതയെ അറിയില്ല, uapa ചുമത്തി ആദ്യമായി കേരളത്തില്‍ അറസ്റ്റ് ചെയ്യപ്പെട്ട ആദിവാസി സ്ത്രീ ഗൗരിയെ അറിയില്ല(poster ഒട്ടിച്ചേനു), ഷൈനയെ അറിയില്ല, കരിയിറിസത്തിന്റെ ഭാഗമായി നിങ്ങള്‍ എടുത്തു ചാര്‍ത്തുന്ന ഫെമിനിസം യഥാര്‍ത്ഥ ഫെമിനിസ്റ്റുകളെ മാറ്റിനിര്‍ത്തിയിട്ടുള്ള ആഡംബര ഹൈജാക്കിംഗ് ആണെന്ന് പലരും മനസ്സിലാക്കുന്നുണ്ട്.

പിന്നെ താങ്ങി നില്‍ക്കുന്നവര്‍ സിനിമയില്‍ വല്ല പ്രയോജനം കിട്ടേണങ്കില്‍ കിട്ടട്ടെ എന്നും വിചാരിച്ച് ..(fb il താങ്ങുന്ന കപട ഫെമിനിസ പുരുഷ കേസരികളെയല്ല, പെണ്‍ മനസ്സ്, പെണ്‍ പ്രണയത്തിന്റെ അന്തരാളങ്ങള്‍, ആര്‍ത്തവം, ഒടുവില്‍ wcc പോലും ഞങ്ങള്‍ പുരുഷ ബുജിതമ്പ്രാക്കള്‍ഏറ്റെടുത്തു കഴിഞ്ഞു) നിങ്ങള്‍ ശരിക്കും റിമ ഫെമിനിസ്റ്റുകള്‍ക്ക് നാണക്കേടാണ്

Top