കടലിന്റെ നീലിമയില്‍ അതീവ ഗ്ലാമറസായി നടി റിമ; ചുവന്ന ബിക്കിനിയില്‍ വഞ്ചി തുഴയുന്ന ദൃശ്യങ്ങള്‍ വൈറല്‍

കൊച്ചി: നടി റിമ കല്ലിങ്കലിന്റെ അവധിക്കാല ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍.മാലിദ്വീപില്‍ നിന്നുള്ള ദൃശ്യങ്ങളാണ് റിമ പങ്കുവച്ചിരിക്കുന്നത്. കടലിന്റെ നീലിമയില്‍ അതീവ ഗ്ലാമറസയാണ് റിമ പ്രത്യക്ഷപ്പെടുന്നത്. റിമ കല്ലിങ്കല്‍ ചുവന്ന ബിക്കിനിയില്‍ വഞ്ചി തുഴയുന്ന ദൃശ്യങ്ങളാണ് വൈറലാകുന്നത്. വിഷ്ണു സന്തോഷാണ് ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്.

നീല വെളിച്ചമായിരുന്നു റിമയുടെ അവസാനം അഭിനയിച്ച ചിത്രം. ആഷിക് അബുവാണ് ഇത് സംവിധാനം ചെയ്തത്. ഭാര്‍ഗവീനിലയം റിലീസ് ചെയ്ത് 59 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വീണ്ടും നീലവെളിച്ചത്തിന് പുനരാവിഷ്‌ക്കാരം തയ്യാറായത്. റോഷന്‍ മാത്യു, ഷൈന്‍ ടോം ചാക്കോ എന്നിവരാണ് മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഒപിഎം സിനിമാസിന്റെ ബാനറില്‍ ആഷിഖ് അബു, റിമ കല്ലിങ്കല്‍ എന്നിവരാണ് നീലവെളിച്ചം നിര്‍മ്മിച്ചത്. ഋഷികേശ് ഭാസ്‌ക്കരനാണ് ചിത്രത്തിന്റെ അധിക തിരക്കഥ എഴുതിയിരിക്കുന്നത്. സജിന്‍ അലി പുലാക്കല്‍, അബ്ബാസ് പുതുപ്പറമ്പില്‍ എന്നിവരാണ് സഹനിര്‍മാതാക്കള്‍.

Top