പൊരിച്ച മീനിന് മുന്‍പുളള ജീവിതമാണോ?..മറുപടിയുമായി റിമ കല്ലിങ്കൽ..

കൊച്ചി: മോഹിനിയാട്ടം അരങ്ങേറ്റത്തിന്റെ ഓര്‍മകള്‍ പങ്കുവച്ച് പ്രമുഖ നടി റിമ കല്ലിങ്കല്‍. ‘മോഹിനിയാട്ടം അരങ്ങേറ്റത്തിന് തൊട്ടു മുമ്പ്. തൃശൂര്‍ റീജിയണല്‍ തിയറ്ററിലെ ബാക്ക്‌സ്റ്റേജ് ഡ്രസിങ് റൂമില്‍ എന്ന് കുറിച്ച് കൊണ്ടാണ് ചിത്രം പങ്കുവെച്ചത് റിമ പങ്കുവച്ച ചിത്രത്തിന് താഴെ കമന്റുകളുമായി ആരാധകരും സുഹൃത്തുക്കളുമെല്ലാം എത്തി.കമന്റുകൾക്ക് ചുട്ടമറുപടിയുമായും റിമ എത്തി.മഇൻസ്റ്റഗ്രാമിൽ റിമ പങ്കുവച്ച പഴയകാല ചിത്രവും അതിന് താഴെയിട്ട കമന്റും അതിനുള്ള താരത്തിന്റെ മറുപടിയും സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വൈറലായി മാറിയിരിക്കുകയാണ്.

‘പൊരിച്ച മീനിന് മുന്‍പുളള ജീവിതം’, എന്നായിരുന്നു ഒരു വിരുതന്റെ കമന്റ്. അന്നും ഇന്നും ഒരു ഫെമിനിച്ചി തന്നെയാണെന്നായിരുന്നു ആ ‌കമന്റിന് റിമ ഇതിനു നൽകിയ മറുപടി.സംവിധായകനും തിരക്കഥാകൃത്തുമായ മുഹ്‌സിന്‍ പരാരിയുടെ കമന്റ് ഇങ്ങനെ, ‘നല്ലൊരു കുട്ടി എയ്‌ന്’. ‘നീ ഭൂതകാലമാണോ ഉദ്ദേശിച്ചത്” എന്നായിരുന്നു റിമയുടെ മറു ചോദ്യം. ഞാന്‍ ചോദിക്കാതെ തന്നെ ഇങ്ങനെ ഒരാള്‍ പറഞ്ഞതില്‍ അതിശയം തോന്നുന്നെന്നും റിമ കുറിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ശ്യാമപ്രസാദ് സംവിധാനം ചെയ്ത ഋതു എന്ന ചിത്രത്തിലൂടെയാണ് റിമ മലയാള സിനിമയിലെത്തിയത്. മിസ് കേരള മല്‍സരത്തില്‍ റണ്ണറപ്പ് ആയതിന് പിന്നാലെയാണ് റിമ സിനിമയിലും തിളങ്ങിയത്. 22 ഫീമെയില്‍ കോട്ടയം എന്ന ചിത്രത്തിലൂടെ മികച്ച നടിക്കുളള സംസ്ഥാന പുരസ്‌കാരവും റിമ കല്ലിങ്കല്‍ നേടിയിരുന്നു. വനിത കൂട്ടായ്മയായ ഡബ്യൂസിസിയുടെ മുന്‍നിരയിലും റിമയുടെ സാന്നിദ്ധ്യമുണ്ട്.

Top