കാന്‍സെര്‍വ് സൊസൈറ്റി മാതൃകാപരം,കാന്‍സറിനെതിരായ കൂട്ടായ്മയില്‍ പങ്കാളികളായി മഞ്ജുവും റിമയും

കാന്‍സറിനെതിരായ കൂട്ടായ്മയില്‍ കൈകോര്‍ത്ത് നടി മഞ്ജുവാര്യരും റിമ കല്ലിങ്കലും. കൊച്ചി സെന്‍റ് തെരേസാസ് കോളജിന്‍റെയും കാന്‍സെര്‍വ് ചാരിറ്റബിള്‍ സൊസൈറ്റിയുടെയും ആഭിമുഖ്യത്തിലായിരുന്നു പരിപാടി. കാന്‍സര്‍ രോഗികള്‍ക്ക് സാന്ത്വനമേകി ഇനി സെന്‍റ് തെരേസാസ് കോളജിലെ വിദ്യാര്‍ഥിനികളും മുഖ്യധാരയിലുണ്ടാകും.കാന്‍സര്‍ ചികില്‍സയുടെ ഭാഗമായി മുടി നഷ്ടപ്പെട്ടവര്‍ക്ക് വിദ്യാര്‍ഥിനികള്‍ സ്വന്തം മുടി മുറിച്ച് നല്‍കും. ഭിന്നശേഷിയുള്ള ബിരുദവിദ്യാര്‍ഥിനി പത്മപ്രിയ മേനോനില്‍ നിന്നായിരുന്നു കൂട്ടായ്മയുടെ തുടക്കം. കൂട്ടായ്മയ്ക്ക് കരുത്തേകി വിദ്യാര്‍ഥിനികള്‍ പ്രതിജ്ഞയെടുത്തു.manju te

കാന്‍സര്‍ രോഗികള്‍ക്ക് സാന്ത്വനമേകി പ്രവര്‍ത്തിക്കുന്ന കാന്‍സെര്‍വ് സൊസൈറ്റിവഴിയാണ് വിദ്യാര്‍ഥിനികളുടെ കൂട്ടായ്മ പ്രവര്‍ത്തിക്കുക. റാണി പത്മിനി എന്ന പുതിയ ചിത്രത്തില്‍ ഒരുമിച്ച് അഭിനയിച്ച മഞ്ജുവാര്യരും റിമ കല്ലിങ്കലും വിദ്യാര്‍ഥിനികളുടെ സാമൂഹ്യപ്രതിബദ്ധതയ്ക്ക് പൂര്‍ണ പിന്തുണ വാഗ്ദാനം ചെയ്താണ് പരിപാടിക്കെത്തിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top